Tuesday, May 21st, 2019

ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

അത്യാഗ്രഹിക്ക് ഉള്ളതും കൂടി നശിക്കും. ഈ പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന അനുഭവമാണ് ജെറ്റ് എയര്‍വേയ്‌സ് വിമാന കമ്പനിക്കുണ്ടായിരിക്കുന്നത്. കടക്കെണിയില്‍പെട്ട് പ്രതിസന്ധിയിലായ ജെറ്റ് എയര്‍വെയ്‌സിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനം സാധ്യമാവണമെങ്കില്‍ 400 കോടി രൂപയെങ്കിലും അടിയന്തിരമായി വേണം. ധനസഹായത്തിനായുള്ള വിമാനകമ്പനിയുടെ അപേക്ഷയോട് ബാങ്കുകള്‍ മുഖം തിരിഞ്ഞുനിന്നതോടെ താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് ജെറ്റ് എയര്‍വേയ്‌സ്. ഇതോടെ 1100 പയലറ്റുമാര്‍ ഉള്‍പ്പെടെ 20000ത്തിലധികം ജീവനക്കാര്‍ തൊഴില്‍രഹിതരായി. ലാഭത്തെ കുറിച്ച് ധാരണ ഇല്ലാതെ വായ്പ വാങ്ങിക്കൂട്ടി ഇപ്പോള്‍ 8500 കോടി രൂപയുടെ കടബാധ്യതയുമായി നിലനില്‍പ് … Continue reading "ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം"

Published On:Apr 18, 2019 | 3:20 pm

അത്യാഗ്രഹിക്ക് ഉള്ളതും കൂടി നശിക്കും. ഈ പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന അനുഭവമാണ് ജെറ്റ് എയര്‍വേയ്‌സ് വിമാന കമ്പനിക്കുണ്ടായിരിക്കുന്നത്. കടക്കെണിയില്‍പെട്ട് പ്രതിസന്ധിയിലായ ജെറ്റ് എയര്‍വെയ്‌സിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനം സാധ്യമാവണമെങ്കില്‍ 400 കോടി രൂപയെങ്കിലും അടിയന്തിരമായി വേണം. ധനസഹായത്തിനായുള്ള വിമാനകമ്പനിയുടെ അപേക്ഷയോട് ബാങ്കുകള്‍ മുഖം തിരിഞ്ഞുനിന്നതോടെ താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് ജെറ്റ് എയര്‍വേയ്‌സ്. ഇതോടെ 1100 പയലറ്റുമാര്‍ ഉള്‍പ്പെടെ 20000ത്തിലധികം ജീവനക്കാര്‍ തൊഴില്‍രഹിതരായി. ലാഭത്തെ കുറിച്ച് ധാരണ ഇല്ലാതെ വായ്പ വാങ്ങിക്കൂട്ടി ഇപ്പോള്‍ 8500 കോടി രൂപയുടെ കടബാധ്യതയുമായി നിലനില്‍പ് തന്നെ പ്രയാസത്തിലായ അവസ്ഥയിലാണ്.
ഒരുകാലത്ത് രാജ്യത്തിന്റെ അഭിമാനമായിരുന്ന ജെറ്റ് എയര്‍വേയ്‌സ്. സമയകൃത്യതയും ഉയര്‍ന്ന നിലവാരത്തിലുള്ള പ്രവര്‍ത്തനവുംമൂലം യാത്രക്കാര്‍ക്ക് തൃപ്തികരമായ യാത്രാനുഭവം ഉണ്ടാക്കിക്കൊടുത്തിരുന്ന ജെറ്റ് എയര്‍വേയ്‌സ് 18 ശതമാനം വിപണി വിഹിതവുമായി രാജ്യത്തെ രണ്ടാമത്തെ വലിയ വിമാന കമ്പനിയായിരുന്നു. ഇന്ത്യക്കകത്തും വിദേശത്തുമായി 123 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ജെറ്റ് എയര്‍വെയ്‌സിന് സ്വന്തമായുള്ളത് വെറും അഞ്ച് വിമാനങ്ങളാണ്. ജീവനക്കാര്‍ ആത്മാര്‍ത്ഥമായും കാര്യക്ഷമമായും പ്രവര്‍ത്തിച്ചാലും ഉടമകള്‍ പണത്തിന് അത്യാര്‍ത്തി കാണിച്ചാല്‍ ഇതായിരിക്കും ഫലം എന്ന് ജെറ്റ് എയര്‍വേയ്‌സ് കാണിച്ചുതരുന്നു. ഇതേ അനുഭവമാണ് കിങ്ങ്ഫിഷറിനുമുണ്ടായത്. കെടുകാര്യസ്ഥതയും ധനകാര്യ സ്ഥാപനങ്ങളെ വഞ്ചിച്ചും അതിന്റെ പ്രവര്‍ത്തനം ഏതാനും വര്‍ഷം മുമ്പ് നിലക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്ന സമയമാണിത്. രാജ്യത്തിനകത്തും പുറത്തും യാത്രക്ക് വിമാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയാണിന്നുള്ളത്. വിമാന യാത്രക്കൂലി രണ്ടും മൂന്നും ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടും വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഒരു കുറവും വന്നിട്ടില്ല. ഈ സമയം ജെറ്റ് എയര്‍വേയ്‌സ് പോലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ അത് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് യാത്രക്കാരെയാണ്.
കെടുകാര്യസ്ഥതയും നടത്തിപ്പിലെ കാര്യക്ഷമതയില്ലായ്മയും ജീവനക്കാരുടെ നിസഹകരണവും കാരണം പൊതുമേഖല സ്ഥാപനങ്ങള്‍ പലതും പൂട്ടേണ്ടിവന്നപ്പോള്‍ ഇതൊക്കെ സ്വകാര്യ മേഖലയെ ഏല്‍പ്പിച്ചാലെ രക്ഷപ്പെടു എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. പക്ഷെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും വിശ്വസനീയമല്ലാത്ത സ്ഥിതിയാണിപ്പോള്‍. വ്യോമയാന ഗതാഗതത്തിന് മൂലധനം ഏറെ ആവശ്യമാണ്. കടക്കെണിയും കമ്പനി ഉടമകള്‍ നടത്തിയ കമ്മീഷന്‍ ഇടപാടുകളുമാണ് ജെറ്റ് എയര്‍വേയ്‌സിനെ തകര്‍ത്തത്. ഇത്രയും ഭീമമായ തുക സഹായമായി നല്‍കി ജെറ്റ് എയര്‍വേയ്‌സിനെ തുടര്‍ന്നും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം. ശമ്പളം മുടങ്ങിയ ജീവനക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമായിരിക്കുന്നു.

LIVE NEWS - ONLINE

 • 1
  9 hours ago

  ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

 • 2
  10 hours ago

  ഫലങ്ങള്‍ സത്യമായി തീരുന്നതോടെ വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകും; അരുണ്‍ ജെയ്റ്റ്ലി

 • 3
  14 hours ago

  പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടെ: ഹൈക്കോടതി

 • 4
  17 hours ago

  പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

 • 5
  17 hours ago

  പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

 • 6
  18 hours ago

  പെരിയ ഇരട്ടക്കൊല; കുറ്റപത്രം സമര്‍പ്പിച്ചു

 • 7
  20 hours ago

  ബ്രിട്ട്‌നി സ്പിയേര്‍സ് സംഗീത ജീവിതത്തോട് വിടപറയുന്നു

 • 8
  20 hours ago

  അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

 • 9
  20 hours ago

  യുവരാജ് വിരമിച്ചേക്കും