Sunday, July 21st, 2019

ജെറ്റ് എയര്‍വെയ്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

ജീവനക്കാര്‍ യാത്രക്കാരോട് മോശമായി പെരുമാറുന്നു

Published On:Sep 5, 2018 | 12:18 pm

കണ്ണൂര്‍: പ്രമുഖ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ‘വളരെ മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നതെന്നാണ് ദുല്‍ഖര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്.
അവരുടെ പെരുമാറ്റവും സംസാരവും പലപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടിക്കാറുണ്ട്. എന്റെ ഫ്ളൈറ്റുകള്‍ക്കായ് ഞാന്‍ ഇതുവരെ വൈകിയിട്ടില്ല. പ്രത്യേക അവകാശങ്ങള്‍ തേടാനോ ക്യൂവില്‍ പരിഗണന ലഭിക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. താരപരിവേഷത്തില്‍ അഭിരമിക്കുന്ന ആളല്ല. ഇന്ന് എന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരനോട് അവരുടെ മോശം പെരുമാറ്റമുണ്ടായത്. മുമ്പ് കുഞ്ഞുമായി പോകുമ്പോള്‍ എന്റെ കുടുംബത്തിനും ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്’. പല വിമാനത്താവളങ്ങളിലെ കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു. കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ലോകത്ത് വൈറലായതോടെ സമാന അനുഭവങ്ങള്‍ പങ്കുവച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തി.
ദുല്‍ഖറിന്റെ ട്വീറ്റ് വൈറലായതോടെ പ്രതികരണവുമായി ജെറ്റ് എയര്‍വേയ്‌സും രംഗത്തെത്തി. ‘പരാതി ശ്രദ്ധയില്‍പ്പെട്ടു. താങ്കളുടെ കോണ്‍ടാക്ട് നമ്പര്‍ ഡയറക്ട് മെസേജ് അയക്കൂ. വേണ്ട നടപടികള്‍ സ്വീകരിക്കാംമെന്നായിരുന്നു ജെറ്റ് എയര്‍വേയ്‌സിന്റെ മറുപടി.

 

LIVE NEWS - ONLINE

  • 1
    1 hour ago

    കനത്ത മഴ: ഒരു മരണംകൂടി

  • 2
    3 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 3
    14 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 5
    17 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 6
    17 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 7
    18 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 8
    19 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 9
    21 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി