Tuesday, April 23rd, 2019

ജെസ്സി റൈഡറുടെ നിലയില്‍ നേരിയ പുരോഗതി

വെല്ലിങ്ടണ്‍ : ബാറിലുണ്ടായ വാക്തര്‍കക്കത്തിനിടെ തലക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ന്യൂസിലന്റ് ക്രിക്കറ്റ് താരം ജെസ്സി റൈഡറുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി മാനേജര്‍ ആരോണ്‍ ക്ലീ അറിയിച്ചു. റൈഡര്‍ കൈവിരല്‍ അനക്കി കാണിച്ചെന്നും ബന്ധുക്കളെ തിരിച്ചറിയുന്നുണ്ടെന്നും ആരോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്വാസകോശത്തിന് ക്ഷതമേറ്റതിനാല്‍ കൃത്രിമശ്വാസോച്ഛാസം നല്‍കുന്നുണ്ട്. റൈഡര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് റൈഡറുടെ മാതാവും ഭാര്യയും പറഞ്ഞു. ക്രെസ്റ്റ് ചര്‍ച്ചിലെ ഐക്മാന്‍ ബാറിലുണ്ടായ സംഘട്ടനത്തിലാണ് റൈഡര്‍ക്ക് പരിക്കേറ്റത്. വെല്ലിംഗ്ടണ്‍ ക്ലബിലെ സഹതാരങ്ങള്‍ക്കൊപ്പം മദ്യപിച്ചുകൊണ്ടിരിക്കെയാണ് മൂന്നംഗ സംഘവുമായി … Continue reading "ജെസ്സി റൈഡറുടെ നിലയില്‍ നേരിയ പുരോഗതി"

Published On:Mar 29, 2013 | 6:40 am

വെല്ലിങ്ടണ്‍ : ബാറിലുണ്ടായ വാക്തര്‍കക്കത്തിനിടെ തലക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ന്യൂസിലന്റ് ക്രിക്കറ്റ് താരം ജെസ്സി റൈഡറുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി മാനേജര്‍ ആരോണ്‍ ക്ലീ അറിയിച്ചു. റൈഡര്‍ കൈവിരല്‍ അനക്കി കാണിച്ചെന്നും ബന്ധുക്കളെ തിരിച്ചറിയുന്നുണ്ടെന്നും ആരോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്വാസകോശത്തിന് ക്ഷതമേറ്റതിനാല്‍ കൃത്രിമശ്വാസോച്ഛാസം നല്‍കുന്നുണ്ട്.
റൈഡര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് റൈഡറുടെ മാതാവും ഭാര്യയും പറഞ്ഞു.
ക്രെസ്റ്റ് ചര്‍ച്ചിലെ ഐക്മാന്‍ ബാറിലുണ്ടായ സംഘട്ടനത്തിലാണ് റൈഡര്‍ക്ക് പരിക്കേറ്റത്. വെല്ലിംഗ്ടണ്‍ ക്ലബിലെ സഹതാരങ്ങള്‍ക്കൊപ്പം മദ്യപിച്ചുകൊണ്ടിരിക്കെയാണ് മൂന്നംഗ സംഘവുമായി വാക്തര്‍ക്കമുണ്ടായത്. തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ സംഘം റൈഡറെ മര്‍ദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തലയോട്ടിക്കാണ് മാരകമായി പരിക്കേറ്റത്.
അതേസമയം പ്രതികളെ തിരിച്ചറിയാനായിട്ടില്ലെങ്കിലും കേസില്‍ പുരോഗതിയുണ്ടെന്ന് ക്രൈസ്റ്റ് ചര്‍ച്ച് പോലീസ് മേധാവി അറിയിച്ചു. ബാറിലുണ്ടായിരുന്ന രഹസ്യ ക്യാമറയില്‍ മൂന്നംഗ സംഘത്തിന്റെ ചിത്രം പതിഞ്ഞിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഇത് അന്വേഷണത്തെ സഹായിക്കുമെന്നും പോലീസ് അറിയിച്ചു.
റൈഡര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ന്യൂസിലാന്റ് ക്യാപ്റ്റന്‍ റോസ് ടൈലര്‍ തന്റെ ട്വിറ്ററില്‍ പ്രതിഷേധം രേഖപ്പെടുത്തി. മുന്‍ ഇഗ്ലണ്ട് താരം മൈക്കല്‍ വോഗനും തന്റെ പ്രതിഷേധം അറിയിച്ചു.
28കാരനായ റൈഡര്‍ ന്യൂസിലാന്റിന് വേണ്ടി 18 ടെസ്റ്റും 39 ഏകദിനവും കളിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 2
    3 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 3
    3 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 4
    4 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 5
    4 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 6
    6 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 7
    6 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 8
    6 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 9
    6 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു