Friday, September 21st, 2018

ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ വരുന്നു

സാധാരണ കോമ്പസ് മോഡലുകളെക്കാള്‍ 40,000 മുതല്‍ 50,000 രൂപ വരെ കൂടുതല്‍ ബ്ലാക് പാക്ക് എഡിഷന് വില ഒരുങ്ങും

Published On:Sep 6, 2018 | 10:15 am

കോമ്പസ് ബ്ലാക് പാക്ക് എഡിഷനുമായി ജീപ്. ഉത്സവകാലത്തിന് മുന്നോടിയായി പുതിയ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുമെന്ന് എഫ്സിഎ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വ്യക്തമാക്കി. സാധാരണ കോമ്പസ് മോഡലുകളെക്കാള്‍ 40,000 മുതല്‍ 50,000 രൂപ വരെ കൂടുതല്‍ ബ്ലാക് പാക്ക് എഡിഷന് വില ഒരുങ്ങും. മേല്‍ക്കൂര, മിററുകള്‍, അലോയ് വീലുകള്‍, സീറ്റ് അപ്ഹോള്‍സ്റ്ററി തുടങ്ങി എസ്യുവിയുടെ മുഴുവന്‍ ഭാഗങ്ങള്‍ക്കും കറുപ്പാകും നിറം. ലിമിറ്റഡ് എഡിഷന്‍ മോഡലായി വിപണിയില്‍ എത്താനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ബ്ലാക് പാക്ക് എഡിഷന് പുറമെ ജീപ്പ് കോമ്പസിന്റെ പുതിയ ലിമിറ്റഡ് പ്ലസ് വകഭേദവും വിപണിയില്‍ ഉടന്‍ അണിനിരക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചു. കോമ്പസ് നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായി ലിമിറ്റഡ് പ്ലസ് വില്‍പനയ്ക്ക് വരും.
വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ്, വലിയ 8.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനം എന്നിവ കോമ്പസ് ലിമിറ്റഡ് പ്ലസിന്റെ മാത്രം പ്രത്യേകതകളായി ഒരുങ്ങും. ഉത്സവകാലം മുന്നില്‍ക്കണ്ടാണ് കോമ്പസ് ലിമിറ്റഡ് പ്ലസ് മോഡലും വിപണിയില്‍ വരുന്നത്. നിലവില്‍ രണ്ടു എഞ്ചിന്‍ ഓപ്ഷനുകളിലായി 11 വകഭേദങ്ങള്‍ കോമ്പസില്‍ ലഭ്യമാണ്. കോമ്പസില്‍ 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 160 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 170 bhp കരുത്തും 350 Nm torque -മാണ് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.
ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കോമ്പസ് പെട്രോളില്‍ തെരഞ്ഞെടുക്കാം. മുന്‍ വീല്‍ ഡ്രൈവ് ഘടന മാത്രമെ കോമ്പസ് പെട്രോളിലുള്ളൂ. അതേസമയം കോമ്പസ് ഡീസലില്‍ മുന്‍ വീല്‍ ഡ്രൈവ്, പിന്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ കമ്പനി നല്‍കുന്നുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഡീസല്‍ മോഡലുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    3 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    5 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    5 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    7 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    8 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    12 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    13 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    13 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി