Friday, September 21st, 2018

ജീപ് കോമ്പസ് ബെഡ്റോക്ക് എഡിഷന്‍ വിപണിയില്‍..

കോമ്പസ് എസ്യുവിയുടെ പ്രത്യേക ലിമിറ്റഡ് എഡിഷന്‍ മോഡലാണ് കോമ്പസ് ബെഡ്റോക്ക്.

Published On:Jun 19, 2018 | 9:36 am

ജീപ് കോമ്പസ് ബെഡ്റോക്ക് എഡിഷന്‍ വിപണിയില്‍. 17.53 ലക്ഷം രൂപ വില. കോമ്പസ് എസ്യുവിയുടെ പ്രത്യേക ലിമിറ്റഡ് എഡിഷന്‍ മോഡലാണ് കോമ്പസ് ബെഡ്റോക്ക്. കോമ്പസ് സ്പോര്‍ട് വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് ബെഡ്റോക്ക് എഡിഷന്‍ ഒരുങ്ങുന്നത്. കറുത്ത റൂഫ് റെയിലുകളും തിളങ്ങുന്ന കറുപ്പു പശ്ചാത്തലമുള്ള 16 ഇഞ്ച് അലോയ് വീലുകളും ലിമിറ്റഡ് എഡിഷന്‍ എസ്യുവിയിലെ മാറ്റങ്ങളാണ്. ബെഡ്റോക്ക് മോണോഗ്രാമുള്ള പ്രത്യേക ഗ്രാഫിക്സും ഡോറുകളിലുണ്ട്.
അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ നടന്നിട്ടുണ്ട്. ബെഡ്റോക്ക് സീറ്റ് കവറുകള്‍, 5.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, റിവേഴ്സ് ക്യാമറ, പുതിയ ഫ്ളോര്‍ മാറ്റുകള്‍ എന്നിവ അകത്തളത്തെ വിശേഷങ്ങളാണ്. ഇരട്ട എയര്‍ബാഗുകള്‍, ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, സ്റ്റബിലിറ്റി, ട്രാക്ഷന്‍ കണ്‍ട്രോള്‍, നാലു ടയറുകളിലും ഡിസ്‌ക് ബ്രേക്ക്, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, മടക്കിവെയ്ക്കാവുന്ന മിററുകള്‍ എന്നിവ കോമ്പസ് എസ്യുവിയുടെ മറ്റു പ്രത്യേകതകളാണ്. വോക്കല്‍ വൈറ്റ്, മിനിമല്‍ ഗ്രെയ്, എക്സോട്ടിക്ക റെഡ് എന്നീ മൂന്നു നിറങ്ങളില്‍ ജീപ് കോമ്പസ് ബെഡ്റോക്ക് എഡിഷന്‍ ലഭ്യമാകും.
2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ ബെഡ്റോക്ക് എഡിഷന്. എഞ്ചിന് 173 bhp കരുത്തു പരമാവധി ഉത്പാദിപ്പിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്. 158 bhp കരുത്തും 250 Nm torqum ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ് യൂണിറ്റിലാണ് കോമ്പസ് പെട്രോള്‍ പതിപ്പുകളുടെ ഒരുക്കം. മാനുവല്‍ പെട്രോള്‍, ഓട്ടോമാറ്റിക് പെട്രോള്‍, മാനുവല്‍ ഡീസല്‍, നാലു വീല്‍ ഡീസല്‍ പതിപ്പുകളിലാണ് കോമ്പസ് ഇന്ത്യയില്‍ എത്തുന്നത്. മുന്‍ ചക്രങ്ങളിലേക്ക് കരുത്ത് പകരുന്ന ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ട്വിന്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ കോമ്പസില്‍ ലഭ്യമാണ്. മുന്‍ വീല്‍ ഡ്രൈവ്, നാലു വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുള്ള ഡീസല്‍ കോമ്പസില്‍ ഒരുങ്ങുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    5 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    7 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    7 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    9 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    11 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    14 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    15 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    15 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി