Wednesday, July 17th, 2019

ജീപ്പ് നിയന്ത്രണംവിട്ട താഴ്ചയിലേക്ക് മറിഞ്ഞു; 7 പേര്‍ക്ക് പരിക്ക്

കാസര്‍കോട്: ജീപ്പ് നിയന്ത്രണംവിട്ട് നാല്‍പതടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ബളാലില്‍ നിന്നു പുടംകല്ലിലേക്കു വരികയായിരുന്ന ജീപ്പ് പാലച്ചുരം തട്ടിനു സമീപം വെച്ചാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. ജീപ്പ് ഡ്രൈവര്‍ അരിങ്കല്ലിലെ മാധവന്‍(45), ബളാലിലെ സോഫിയ(46), ചീറ്റക്കാലിലെ രഹന(23), ബളാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരി ചുള്ളിക്കര പയ്യച്ചേരിയിലെ പ്രസീത(37), ബളാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളായ പാലച്ചുരം തട്ടിലെ അനൂപ്(16), രതീഷ്(17), മൃദുല(16) … Continue reading "ജീപ്പ് നിയന്ത്രണംവിട്ട താഴ്ചയിലേക്ക് മറിഞ്ഞു; 7 പേര്‍ക്ക് പരിക്ക്"

Published On:Jul 20, 2018 | 10:58 am

കാസര്‍കോട്: ജീപ്പ് നിയന്ത്രണംവിട്ട് നാല്‍പതടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ബളാലില്‍ നിന്നു പുടംകല്ലിലേക്കു വരികയായിരുന്ന ജീപ്പ് പാലച്ചുരം തട്ടിനു സമീപം വെച്ചാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. ജീപ്പ് ഡ്രൈവര്‍ അരിങ്കല്ലിലെ മാധവന്‍(45), ബളാലിലെ സോഫിയ(46), ചീറ്റക്കാലിലെ രഹന(23), ബളാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരി ചുള്ളിക്കര പയ്യച്ചേരിയിലെ പ്രസീത(37), ബളാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളായ പാലച്ചുരം തട്ടിലെ അനൂപ്(16), രതീഷ്(17), മൃദുല(16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ മാധവന്‍, സോഫിയ, രഹന എന്നിവരെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലും മറ്റുള്ളവരെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.15 മണിയോടെയാണ് അപകടമുണ്ടായത്. ഓടിക്കൂടിയവരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

LIVE NEWS - ONLINE

  • 1
    11 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    13 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    15 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    16 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    18 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    20 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    20 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    20 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    20 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍