Saturday, September 22nd, 2018

ജെഡിയു കിംഗ് മേക്കര്‍ ബിജെപിക്ക് തുണയാകുമോ?

        പലതുകൊണ്ടും സവിശേഷതകളേറെയുള്ള 2014 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. തര്‍ക്കങ്ങളുംആരോപണങ്ങളും ഒരു ഭാഗത്ത്, കൂടിച്ചേരലും കൊഴിഞ്ഞുപോക്കും മറുഭാഗത്ത്. എല്ലാംകൊണ്ടും പൂരം പൊടിപൊടിക്കുന്നു… കൊഴുപ്പിക്കാന്‍ മാധ്യമങ്ങളും. രാഷ്ട്രീയത്തിന്റെ സ്വഭാവം എല്ലായിടത്തും ഒരു പോലെ തന്നെയാണെന്നതിനാല്‍ കാലുവാരലും പാലം വലിയും എല്ലായിടത്തുമുണ്ട്. അതു പോലൊരു വിശേഷമാണ് ബിഹാറില്‍ സംഭവിച്ചത്. നിലവില്‍ രാജ്യസഭാ എംപിയും ജെഡിയുവിന്റെ ഷിയോഹര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അലിഅകബറുടെ കൂറുമാറ്റം ബിഹാറില്‍ വന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി … Continue reading "ജെഡിയു കിംഗ് മേക്കര്‍ ബിജെപിക്ക് തുണയാകുമോ?"

Published On:Mar 25, 2014 | 12:25 pm

BJP JDU FUll

 

 

 

 

പലതുകൊണ്ടും സവിശേഷതകളേറെയുള്ള 2014 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. തര്‍ക്കങ്ങളുംആരോപണങ്ങളും ഒരു ഭാഗത്ത്, കൂടിച്ചേരലും കൊഴിഞ്ഞുപോക്കും മറുഭാഗത്ത്. എല്ലാംകൊണ്ടും പൂരം പൊടിപൊടിക്കുന്നു… കൊഴുപ്പിക്കാന്‍ മാധ്യമങ്ങളും.
രാഷ്ട്രീയത്തിന്റെ സ്വഭാവം എല്ലായിടത്തും ഒരു പോലെ തന്നെയാണെന്നതിനാല്‍ കാലുവാരലും പാലം വലിയും എല്ലായിടത്തുമുണ്ട്. അതു പോലൊരു വിശേഷമാണ് ബിഹാറില്‍ സംഭവിച്ചത്. നിലവില്‍ രാജ്യസഭാ എംപിയും ജെഡിയുവിന്റെ ഷിയോഹര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അലിഅകബറുടെ കൂറുമാറ്റം ബിഹാറില്‍ വന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയും പ്രകീര്‍ത്തിച്ചതാണ് അലി അക്ബറിന് പൊല്ലാപ്പായത്. ഇതുകാരണം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട അലിഅക്ബര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബിജെപിയാകട്ടെ വീണുകിട്ടിയ നല്ല അവസരം പരമാവധി മുതലാക്കാനുള്ള ശ്രമത്തിലും.
ജെഡിയുവിലെ ജനസമ്മതനായ നേതാവാണ് അലി അക്ബര്‍. പ്രത്യേകിച്ച് മുസ്ലിം സമുദായത്തില്‍ നിന്നുള്ള അലി അകബറിന്റെ സാന്നിധ്യം പാര്‍ട്ടിക്ക് വലിയ ഗുണമാണ് നല്‍കിയിരുന്നത്. ന്യൂനപക്ഷ വോട്ടുകളെ ജെഡിയുവിന് ലഭിക്കാന്‍ അലിഅക്ബറിന്റെ സാന്നിധ്യം എന്നും മുതല്‍കൂട്ടായിരുന്നു. മാത്രമല്ല ബീഹര്‍ മുഖ്യന്റെ വിശ്വസ്ഥന്‍ എന്ന നിലയിലും അദ്ദേഹത്തിന് സംസ്ഥാനത്ത് വേണ്ടതിലേറെ ബഹുമാനവും ലഭിച്ചിരുന്നു. എന്നാല്‍ 2002ലെ ഗോധ്രാ സംഭവത്തിന്റെ പേരില്‍ മോദിയും പാര്‍ട്ടിയും നേരിടുന്ന ഭൂതത്തെ ഈ ന്യൂ പക്ഷ എംപിയെ ഉപയോഗപ്പെടുത്തി നീക്കാമെന്ന വിശ്വാസത്തിലാണ് ബിജെപി. പുറത്താക്കപ്പെട്ട അലി അക്ബറാകട്ടെ നിതീഷ്‌കുമാറിനെതിരെ വ്യാപക പ്രചരണം നടത്തിവരികയും ചെയ്യുന്നു, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് നിതീഷും അദ്ദംഹത്തിന്റെ പാര്‍ട്ടിയും വിലകല്‍പ്പിക്കുന്നില്ലെന്നാണ് അലി അക്ബറിന്റെ പ്രധാന ആരോപണം.
നേരത്തെയും ജെഡിയുവില്‍നിന്ന് കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ട്. മുന്‍നിര നേതാക്കളായ എന്‍കെ സിംഗും( ഇപ്പോള്‍ ബിജെപി) ശിവാനന്ദ തിവാരിയും പല കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടവരാണ്. മാത്രമല്ല നിതീഷ് മന്ത്രിസഭയിലെ സാമൂഹ്യ ക്ഷേമകാര്യമന്ത്രിയായ പര്‍വീന്‍ അമാനുള്ള നേരത്തെ പാര്‍ട്ടി വിട്ടുപോയ മുസ്ലിം നേതാവാണ്. ഇപ്പോള്‍ പട്ണസാഹിബ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍സിനിമാ താരമവുമായ ശത്രുഘ്‌നന്‍ സിന്ഹക്കെതിരെ എഎപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുകയാണ് പര്‍വീണ്‍.
ഏതായാലും പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞു പോക്ക് ജെഡിയുവിനെ കുറച്ചൊന്നുമല്ല കുഴക്കിയിരിക്കുന്നത്. പ്രത്യേകിച്ച് ഷിയോഹര്‍ മണ്ഡലത്തില്‍ ബിജെപിയും ജെഡിയുവും പ്രധാന എതിരാളികളാവുമ്പോള്‍. അലി അക്ബറിന് പകരം പുതിയ സ്ഥാനാര്‍ത്ഥിയെ ജെഡിയു നിര്‍ത്താന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ജെഡിയുവിന്റെ കിംഗ് മേക്കര്‍ അവരുടെ നീക്കങ്ങള്‍ മുന്‍കൂട്ടികണ്ട് തടഞ്ഞാല്‍ അത് ജെഡിയുവിന് തിരിച്ചടിയാവും തീര്‍ച്ച. ബിജെപിക്ക് ഗുണവും…ഏതായാലും തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കുക തന്നെ.

LIVE NEWS - ONLINE

 • 1
  10 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  11 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  12 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  13 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  15 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  16 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  20 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  20 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  21 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി