Thursday, April 25th, 2019

ജയസൂര്യയുടെ നടപടി യുവതലമുറ മാതൃകയാക്കണം

കൊച്ചി: തിരക്കുള്ള ജീവിതത്തിനിടയിലും സിനിമാ നടന്‍ ജയസൂര്യയെ പോലുള്ളവര്‍ സമുഹപ്രവര്‍ത്തനത്തിനിറങ്ങുന്നത് അത്യഅപൂര്‍വ്വമായ ഈ കാലഘട്ടത്തില്‍ സ്വാര്‍ഥ താത്പര്യങ്ങളൊന്നുമില്ലാതെ ആത്മാര്‍ഥമായി പൊതുനിരത്തിലെ കുഴികളടയ്ക്കാന്‍ ശ്രമം നടത്തിയ നടന്‍ ജയസൂര്യയ്‌ക്കെതിരേ ബാലിശമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച പൊതുമരാമത്തു മന്ത്രിയുടെയും കൊച്ചി മേയറുടെയും നടപടി അപഹാസ്യമാണെന്നും പല യുവസഘടനകളും കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപതാ സമിതി പോലുള്ള മതസഘടനകളും. തൃപ്പൂണിത്തുറയില്‍ രണ്ട് യുവാക്കള്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചത് കണ്ടാണ് നഗരത്തിലെ റോഡ് നന്നാക്കാനിറങ്ങിയതെന്നും കുഴിയില്‍ മെറ്റലിട്ടപ്പോള്‍ ശാസ്ത്രീയമാണോയെന്ന് നോക്കിയില്ലെന്നും ജയസൂര്യ പറഞ്ഞു. ശാസ്ത്രീയമായി … Continue reading "ജയസൂര്യയുടെ നടപടി യുവതലമുറ മാതൃകയാക്കണം"

Published On:Jul 30, 2013 | 10:26 am

കൊച്ചി: തിരക്കുള്ള ജീവിതത്തിനിടയിലും സിനിമാ നടന്‍ ജയസൂര്യയെ പോലുള്ളവര്‍ സമുഹപ്രവര്‍ത്തനത്തിനിറങ്ങുന്നത് അത്യഅപൂര്‍വ്വമായ ഈ കാലഘട്ടത്തില്‍ സ്വാര്‍ഥ താത്പര്യങ്ങളൊന്നുമില്ലാതെ ആത്മാര്‍ഥമായി പൊതുനിരത്തിലെ കുഴികളടയ്ക്കാന്‍ ശ്രമം നടത്തിയ നടന്‍ ജയസൂര്യയ്‌ക്കെതിരേ ബാലിശമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച പൊതുമരാമത്തു മന്ത്രിയുടെയും കൊച്ചി മേയറുടെയും നടപടി അപഹാസ്യമാണെന്നും പല യുവസഘടനകളും കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപതാ സമിതി പോലുള്ള മതസഘടനകളും. തൃപ്പൂണിത്തുറയില്‍ രണ്ട് യുവാക്കള്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചത് കണ്ടാണ് നഗരത്തിലെ റോഡ് നന്നാക്കാനിറങ്ങിയതെന്നും കുഴിയില്‍ മെറ്റലിട്ടപ്പോള്‍ ശാസ്ത്രീയമാണോയെന്ന് നോക്കിയില്ലെന്നും ജയസൂര്യ പറഞ്ഞു. ശാസ്ത്രീയമായി പണിതവയാണെങ്കില്‍ എന്തുകൊണ്ട് നമ്മുടെ റോഡുകള്‍ ഒരു മഴകഴിയുമ്പോള്‍ ഇങ്ങനെയാകുന്നു. മേയറുടെ വീടിന് മുന്നില്‍പ്പോയി ഞങ്ങള്‍ ബഹളം വെയ്ക്കുകയോ വാഴവെയ്ക്കുകയോ ചെയ്തിട്ടില്ല. അപകടം കുറയ്ക്കാന്‍ കഴിയാവുന്ന കാര്യം ചെയ്യുകയായിരുന്നു. ഞങ്ങള്‍ മെറ്റലിട്ടതുകൊണ്ട് അപകടസാധ്യതകൂടിയെന്ന് പറയുന്നതില്‍ കാര്യമില്ല. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ രാത്രി ട്രാഫിക്ക് ഒഴിഞ്ഞ നേരത്താണ് മെറ്റലിടല്‍ നടത്തിയത് ജയസൂര്യ പറയുന്നു. ഇക്കാര്യത്തില്‍ മന്ത്രിയും മേയറും ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും റോഡിന് നികുതി അടയ്ക്കുന്നവര്‍ക്ക് മികച്ച റോഡില്‍ യാത്രചെയ്യാനുള്ള അവകാശമുണ്ട്. റോഡ് മോശമായാല്‍ ഞങ്ങള്‍ ജനങ്ങള്‍ ആരോടാണ് പരാതിപ്പെടേണ്ടത് ജയസൂര്യ ചോദിക്കുന്നു. സ്വന്തം കയ്യില്‍നിന്നും പണം ചെലവാക്കി കൂട്ടുകാര്‍ക്കൊപ്പം റോഡിലെ കുഴിനികത്തിയ ജയസൂര്യ പബ്ലിസിറ്റിയ്ക്കായിട്ടാണ് ഇത് ചെയ്തതെന്ന കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ ആരോപണത്തിനെതിരെ നാലുപാടുനിന്നും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മേയര്‍ക്കും മന്ത്രിയ്ക്കുമെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. അതേസമയം ജയസൂര്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇടതുമുന്നണിയും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ക്രിയാത്മക നടപടികളുണ്ടായില്ലെങ്കില്‍ വഴിതടയില്‍ പോലുള്ള സമരങ്ങളുമായി മുന്നിട്ടിറങ്ങുമെന്നും സഘടനകള്‍ മുന്നറിയിപ്പു നല്‍കി.

Video curtsey to
Favour Francis

LIVE NEWS - ONLINE

 • 1
  9 hours ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  10 hours ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  13 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  13 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  15 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  16 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  16 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  18 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  20 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം