ജയലളിത അമൂല്യ രത്‌നം: രജനീകാന്ത്

Published:December 12, 2016

rajanikanth-full

 

 
ചെന്നൈ: അന്തരിച്ച ജയലളിത കോഹിനൂര്‍ ഡയമണ്ട് ആയിരുന്നെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. പുരുഷാധിപത്യ സമൂഹത്തില്‍ വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിച്ചാണ് ജയലളിതയെന്ന രാഷ്ട്രിയവ്യക്തിത്വം വളര്‍ന്നു വന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ജയലളിതയുടെയും മാധ്യമ പ്രവര്‍ത്തകന്‍ ചോ രാമസ്വാമിയുടെയും അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1996 ഇലക്ഷനില്‍ താന്‍ ജയലളിതക്കെതിരെ ആരോപണം ഉന്നയിച്ച കാര്യവും അദ്ദേഹം അനുസ്മരിച്ചു. ഞാന്‍ അവരെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അത് ജയലളിതക്കെതിരെ അല്ലായിരുന്നെന്നും എ.ഐ.ഡി.എം.കെ. സര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമാണ് താന്‍ അന്നു ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നീട് നന്മ നിറഞ്ഞ മനസിന്റെ ഉടമയാണ് താനെന്ന് ജയലളിത തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. എം.ജി.ആറിന്റെ മരണത്തോടെ എ.ഐ.ഡി.എം.കെയുടെ നേതൃത്വം ഏറ്റെടുത്തതിനു ശേഷം വളരെ പ്രയാസങ്ങള്‍ അനുഭവിച്ചാണ് പാര്‍ട്ടിയെ അവര്‍ തമിഴ്‌നാട്ടില്‍ വളര്‍ത്തി കൊണ്ടു വന്നതെന്നും അദ്ദേഹം പറഞ്ഞു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.