ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടു വരണം: ഗൗതമി

Published:December 9, 2016

gowthami-actress-full

 

 

 

 

ചെന്നൈ: ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം നടത്തണമെന്ന് ചലച്ചിത്ര നടി ഗൗതമി. തന്റെ ഔദ്യോഗിക ബ്ലോഗിലാണ് ജയലളിതയുടെ ചികിത്സയും മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് കത്ത് എഴുതിയിരിക്കുന്നത്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ ചികിത്സ, രോഗം കുറഞ്ഞതായുള്ള വാര്‍ത്ത, അപ്രതീക്ഷിതമായ മരണം തുടങ്ങിയ സാഹചര്യങ്ങളെല്ലാം സംശയാസ്പദമാണെന്ന് ഗൗതമി തന്റെ ബ്ലോഗില്‍ പറയുന്നു. 75 ദിവസം നീണ്ട ആശുപത്രിവാസത്തിനിടയില്‍ ജയയുടെ ആരോഗ്യത്തെക്കുറിച്ചു പുറത്തുവന്ന ഔദ്യോഗിക വിവരങ്ങള്‍ അപ്പോളോ ആശുപത്രി വല്ലപ്പോഴും പുറത്തിറക്കുന്ന മെഡിക്കല്‍ ബുള്ളറ്റിനുകളായിരുന്നു. മാത്രമല്ല, ആശുപത്രിയില്‍ ജയയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നുമില്ല. എന്റെ ഉത്കണ്ഠയാണ് പങ്കുവെക്കുന്നത്. താങ്കള്‍ അതു വ്യക്തമായി മനസ്സിലാക്കുകയും ചെയ്യുമെന്നു വിശ്വസിക്കുന്നു, ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാക്കളെ സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പ്രത്യേകിച്ച് ഇപ്രകാരമൊരു ദുരന്തത്തിന് പിന്നിലെ കാരണങ്ങള്‍ ഒരു കാരണവശാലും ചോദ്യംചെയ്യപ്പെടാതെ പോകരുത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നടപടിയെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഗൗതമി പറയുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.