മദ്യത്തിലൂടെ മഞ്ഞപ്പിത്തം

Published:November 21, 2016

jaundice-full-image

 

 

 

 

 
അമിതമായ മദ്യ ഉപയോഗം മഞ്ഞപ്പിത്തത്തിലേക്ക് വഴിതെളിക്കുന്നു. ആല്‍ക്കഹോളിക്ക് ഹെപ്പിറ്റൈറ്റിന് എന്നാണ് ഇതറിയപ്പെടുന്നത്.
ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് ബാധിച്ച വ്യക്തിയുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ പരാജയത്തിലേക്കാണ് പോകുന്നത്.
ഒരു നിശ്ചിത അളവില്‍ കൂടുതല്‍ മദ്യം മനുഷ്യ ശരീരത്തില്‍ എത്തുന്നതു വഴി ശരീരത്തിന് മാറ്റങ്ങള്‍ സംഭവിക്കുന്നു.
പതുങ്ങിയിരുന്ന് ആക്രമിക്കുന്ന രീതിയാണ് ഈ രോഗത്തിന്. രോഗലക്ഷണങ്ങള്‍ പുറത്ത് കാണപ്പെടുന്നില്ല. അതുകൊണ്ടു തന്നെ രോഗം തിരിച്ചറിയുമ്പോഴേക്കും ചികിത്സകള്‍ ഫലിക്കാത്ത അവസ്ഥയിലായിരിക്കും രോഗി.
ഒരു ഔണ്‍സ് മദ്യത്തില്‍ 12 യൂണിറ്റ് ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. അതായത് 30 മില്ലിലിറ്റര്‍. 12 യൂണിറ്റില്‍ 10 12 മില്ലിലിറ്റര്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്.
ദിവസവും കുറഞ്ഞത് 40 60 മില്ലിലിറ്റര്‍ മദ്യം ശരീരത്തിലെത്തുന്ന വ്യക്തിക്ക് 10 വര്‍ഷം കഴിയുമ്പോള്‍ ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് എന്ന രോഗത്തിന് അടിമയാകുമെന്നതില്‍ സംശയമില്ല.
എന്നാല്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കുന്ന മദ്യത്തിന്റെ വീര്യം (ആല്‍ക്കഹോളിന്റെ അളവ്) വളരെ കൂടുതലാണ്. സ്ഥിരമായി മദ്യം കഴിക്കുന്നവര്‍ ഈ രോഗത്തിന് അടിമയാകാന്‍ അധികം താമസമില്ല എന്ന് ഓര്‍ത്താല്‍ നന്ന്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.