Monday, September 24th, 2018

ജസ്‌ന മലപ്പുറത്തെത്തിയെന്ന് വിവരം; താന്‍ കാമുകനല്ലെന്ന് ആണ്‍ സുഹൃത്ത്

പോലീസിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

Published On:Jun 22, 2018 | 10:34 am

കോട്ടയം/ മലപ്പുറം: എരുമേലിയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്‌നക്ക് വേണ്ടിയുള്ള അന്വേഷണം മലപ്പുറത്തേക്കും. കോട്ടക്കുന്നം ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം ജസ്‌നയെ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം മലപ്പുറത്തേക്ക് തിരിച്ചത്. അതേസമയം, ജസ്‌നയെ കാണാതായതിന്റെ പേരില്‍ തന്നെ പോലീസ് പീഡിപ്പിക്കുന്നുവെന്നും താന്‍ ജസ്നയുടെ കാമുകനല്ലെന്നും ആണ്‍സുഹൃത്ത് ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
മെയ് മൂന്നിന് രാവിലെ 11 മുതല്‍ രാത്രി എട്ട് മണിവരെ ജസ്‌നയെന്ന് തോന്നിക്കുന്ന പെണ്‍കുട്ടിയെ കണ്ടെന്ന് ഇവിടുത്തെ ജീവനക്കാരാണ് പോലീസിന് മൊഴി നല്‍കിയത്. മറ്റൊരു പെണ്‍കുട്ടിയും കൂടെയുണ്ടായിരുന്നു. ദൂരെ യാത്ര കഴിഞ്ഞ് വരുന്നെന്ന് തോന്നിപ്പിക്കും വിധമായിരുന്നു പെണ്‍കുട്ടികളുടെ വേഷം. എന്നാല്‍ പെണ്‍കുട്ടികളെ തിരിച്ചറിയാന്‍ ജീവനക്കാര്‍ക്ക് സാധിച്ചിരുന്നില്ല. പിന്നീട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ കണ്ടതോടെയാണ് ഇത് ജസ്‌നയാണോയെന്ന് ജീവനക്കാര്‍ക്ക് സംശയമായത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഇവിടെ വച്ച് മറ്റാരോടോ സംസാരിക്കുന്നത് കണ്ടതായും ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സുചന.
അതേസമയം, ഇതുവരെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്താനാണ് മലപ്പുറത്തെത്തിയതെന്നാണ് വെച്ചൂച്ചിറ പോലീസ് നല്‍കുന്ന വിവരം. ജസ്‌ന വന്നുവെന്ന് കരുതുന്ന ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് ആദ്യ ഘട്ടം. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ വന്നിറങ്ങിയ ജസ്‌നയും സുഹൃത്തും ഓട്ടോയിലാണ് ഇവിടേക്കെത്തിയതെന്നാണ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം നഗരത്തിലെ വിവിധയിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും ശേഖരിക്കും.
എന്നാല്‍ ജസ്‌നയെ കാണാതായതിന്റെ പേരില്‍ പോലീസും സമൂഹവും തന്നെ പീഡിപ്പിക്കുന്നതായാണ് ജസ്‌നയുടെ ആണ്‍സുഹൃത്തിന്റെ പരാതി. പോലീസ് ഇതുവരെ പത്തിലേറെ തവണ തന്നെ ചോദ്യം ചെയ്തു. താന്‍ ജസ്‌നയുടെ കാമുകനല്ല. ജസ്‌നക്ക് മറ്റ് പ്രണയമുണ്ടോയെന്ന കാര്യം അറിയില്ല. മരിക്കാന്‍ പോകുന്നുവെന്നാണ് ജസ്‌ന അവസാനമായി സന്ദേശം അയച്ചത്. മുമ്പും ഇത്തരം സന്ദേശങ്ങള്‍ അയച്ചിരുന്നു. സന്ദേശത്തിന്റെ കാര്യം പോലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കി.

 

 

LIVE NEWS - ONLINE

 • 1
  1 hour ago

  കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

 • 2
  18 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 3
  19 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 4
  22 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 5
  24 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 6
  1 day ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 7
  1 day ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 8
  2 days ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 9
  2 days ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി