Friday, November 16th, 2018

കാണാതായ വിദ്യാര്‍ത്ഥിനി ബംഗളൂരുവില്‍ എത്തിയതായി സൂചന

വാഹനാപകടത്തില്‍ പരിക്കേറ്റ ജെസ്‌ന ബംഗളൂരു നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

Published On:May 9, 2018 | 10:11 am

ബംഗളൂരു: എരുമേലിയില്‍ നിന്ന് കാണാതായ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജെസ്‌ന മരിയ ജെയിംസ് (20) ബംഗളൂരുവില്‍ എത്തിയതായി സൂചന. താമസിക്കാന്‍ മുറി അന്വേഷിച്ച് ബംഗളൂരു മടിവാളയിലെ ആശ്വാസ ഭവനിലാണ് സുഹൃത്തിനൊപ്പം ജെസ്‌ന എത്തിയത്. മുറിയില്ലെന്ന് അറിഞ്ഞതോടെ ജെസ്‌ന മൈസൂരുവിലേക്കെന്ന് പറഞ്ഞ് പോയതായി ആശ്വാസഭവന്‍ അധികൃതര്‍ പറഞ്ഞു.
മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജെസ്‌നയെ കാണാതായത്. കാഞ്ഞിരപ്പള്ളി കോളേജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായ ജസ്‌ന കൊല്ലമുളയിലെ വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെനിന്ന് ബസില്‍ എരുമേലി ബസ് സ്റ്റാന്‍ഡിലും എത്തി. പിന്നീടാണ് കാണാതായത്.
ശനിയാഴ്ച 11.30 ഓടെ ഒരു യുവാവിനൊപ്പം ബൈക്കിലാണ് ജെസ്‌നയെത്തിയത്. വാഹനാപകടത്തില്‍ പരിക്കേറ്റ ജെസ്‌ന ബംഗളൂരു നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. പിന്നീടാണ് ആശ്വാസഭവനില്‍ എത്തിയത്. കാണാതാവുമ്പോഴത്തെ ഫോട്ടോയിലുള്ള അതേ സ്‌കാര്‍ഫ് കൊണ്ട് ജെസ്‌ന തല മറച്ചിരുന്നു. മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ കണ്ടതോടെയാണ് ആശ്രമ അധികൃതര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പള്ളിയുമായി ബന്ധപ്പെട്ട് വിവരം കാഞ്ഞിരപ്പള്ളിയിലെ വൈദികനെ അറിയിക്കുകയായിരുന്നു. വിവരം പോലീസിനെ അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം ഇന്ന് ബംഗളൂരുവിലേക്ക് പോയേക്കും.

 

LIVE NEWS - ONLINE

  • 1
    40 mins ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 2
    2 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 3
    3 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 4
    3 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 5
    3 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 6
    3 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 7
    3 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 8
    4 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 9
    5 hours ago

    വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവു വില്‍പന നടത്തി മടങ്ങയ 2 യുവാക്കള്‍ പിടിയില്‍