ജമ്മു കശ്മീരില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പ്

Published:December 18, 2016

Indian Army Full Image 99999

 

 

 

 
ശ്രീനഗര്‍: ജമ്മു കശ്മിരിലെ പാംപോറില്‍ സൈനിക വാഹനവ്യൂഹനത്തിന് നേരെ വെടിവെപ്പ്. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയ പാതക്ക് സമീപത്ത് പാംപോര്‍ നഗരത്തില്‍ വെച്ചാണ് സൈനികരുടെ വാഹന വ്യൂഹത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്റെ പതിവ് പെട്രോളിംഗിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു. എന്നാല്‍, ജനവാസ കേന്ദ്രമായതിനാല്‍ കൂടുതല്‍ ആക്രമണം നടത്താനായില്ലെന്നും തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും സൈനിക വക്താവ് വ്യക്തമാക്കി. ആക്രമണത്തിന് ശേഷം തീവ്രവാദികള്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. സുരക്ഷാ സേന പ്രദേശം വളഞ്ഞിരിക്കുകയാണ്. മേഖലയില്‍ സേന തെരച്ചില്‍ ശക്തമാക്കി. ഏത് തീവ്രവാദ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.