Saturday, November 17th, 2018

ഉത്തര മലബാര്‍ ജലോല്‍സവത്തിന് തുടക്കം

ചെറുവത്തൂര്‍: ഉത്തര മലബാര്‍ ജലോല്‍സവം നാളെ തേജസ്വിനിയില്‍നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകരായ കെ.കുഞ്ഞിരാമന്‍ എംഎല്‍എ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ടി.വി. ഗോവിന്ദന്‍, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി, കെ.കെ. രാജേന്ദ്രന്‍, നാഗേഷ് തെരുവത്ത്, പി.കെ. ഫൈസല്‍, പി.രാമചന്ദ്രന്‍, കെ. ജതീന്ദ്രന്‍, ടി.വി. എന്നിവര്‍ അറിയിച്ചു. നാളെ ഉച്ചയ്ക്ക് രണ്ടിന് പി.കരുണാകരന്‍ എംപി ജലോല്‍സവം ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വള്ളംകളി മല്‍സരത്തിന്റെ ഫ്‌ളാഗ്ഓഫ് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് നിര്‍വഹിക്കും. … Continue reading "ഉത്തര മലബാര്‍ ജലോല്‍സവത്തിന് തുടക്കം"

Published On:Oct 1, 2013 | 7:50 pm

ചെറുവത്തൂര്‍: ഉത്തര മലബാര്‍ ജലോല്‍സവം നാളെ തേജസ്വിനിയില്‍നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകരായ കെ.കുഞ്ഞിരാമന്‍ എംഎല്‍എ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ടി.വി. ഗോവിന്ദന്‍, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി, കെ.കെ. രാജേന്ദ്രന്‍, നാഗേഷ് തെരുവത്ത്, പി.കെ. ഫൈസല്‍, പി.രാമചന്ദ്രന്‍, കെ. ജതീന്ദ്രന്‍, ടി.വി. എന്നിവര്‍ അറിയിച്ചു.
നാളെ ഉച്ചയ്ക്ക് രണ്ടിന് പി.കരുണാകരന്‍ എംപി ജലോല്‍സവം ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വള്ളംകളി മല്‍സരത്തിന്റെ ഫ്‌ളാഗ്ഓഫ് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് നിര്‍വഹിക്കും. ജലഘോഷയാത്ര, ജലഗാനമേള, വെടിക്കെട്ട് എന്നിവ ജലോല്‍സവത്തോടനുബന്ധിച്ചു നടക്കും. വള്ളംകളി മല്‍സരം നിയന്ത്രിക്കുന്നത് ഇന്ത്യയിലെ പ്രമുഖ കോച്ച് ജോണ്‍സണ്‍ സേവ്യര്‍ ആയിരിക്കും.
നെഹ്‌റു ട്രോഫി ദൃക്‌സാക്ഷി വിവരണക്കാരായ വി.വി. ഗ്രിഗറിയും ശിഷ്യന്‍ ജോസ് ഇളംകുളവും ജലോല്‍സവത്തിന് ആവേശം പകരാന്‍ എത്തും. 18 ടീമുകളാണ് വള്ളംകളി മല്‍സരത്തില്‍ പങ്കെടുക്കുന്നത്. 15 ടീമുകള്‍ ജലഘോഷയാത്രയിലും പങ്കെടുക്കും. സമാപന സമ്മേളനം ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിക്കും.
കലക്ടര്‍ പി.എം. മുഹമ്മദ് സഗീര്‍ സമ്മാനം വിതരണം ചെയ്യും.

LIVE NEWS - ONLINE

  • 1
    5 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    6 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    10 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    14 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    15 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    22 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    24 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു