Tuesday, September 25th, 2018

കേസില്‍ നിന്ന് പിന്മാറാന്‍ അഞ്ച് കോടി വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരന്‍

രണ്ടാഴ്ച മുമ്പ് കാലടി സ്വദേശിയായ സുഹൃത്ത് വഴിയാണ് ബിഷപ്പ് അനുനയ നീക്കം നടത്തിയത്.

Published On:Jul 26, 2018 | 11:11 am

കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ച കന്യാസ്ത്രീക്ക് കേസില്‍ നിന്ന് പിന്മാറാന്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി. തുകക്ക് പുറമെ കന്യാസ്ത്രീയ്ക്ക് സഭയില്‍ ഉന്നത സ്ഥാനവും ബിഷപ്പ് വാഗ്ദാനം ചെയ്തതായും സഹോദരന്‍ വൈക്കം ഡിവൈ.എസ്.പിക്ക് മൊഴി നല്‍കി. പീഡനത്തിന് വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ അമര്‍ഷമുണ്ടെന്നും സഹോദരന്‍ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് കാലടി സ്വദേശിയായ സുഹൃത്ത് വഴിയാണ് ബിഷപ്പ് അനുനയ നീക്കം നടത്തിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്തുവിടരുതെന്നും ഇടനിലക്കാരന്‍ വഴിയാണ് ബിഷപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍, വാഗ്ദാനം നിരസിച്ച താന്‍ കേസുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. ഇതോടെ ഇടനിലക്കാരന്‍ പിന്‍വാങ്ങി. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ക്കു കൈമാറിയത് താനാണെന്നും സഹോദരന്‍ വെളിപ്പെടുത്തി. ബിഷപ്പ് പീഡിപ്പിച്ച വിവരം കന്യാസ്ത്രീ പറഞ്ഞിരുന്നില്ലെന്ന് കര്‍ദ്ദിനാള്‍ ആവര്‍ത്തിച്ചതോടെയാണ് തെളിവ് താന്‍ പുറത്തുവിട്ടതെന്നും സഹോദരന്‍ വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    1 hour ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 2
    1 hour ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 3
    1 hour ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 4
    2 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 5
    3 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 6
    4 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    4 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 8
    5 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

  • 9
    5 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു