Wednesday, July 24th, 2019

ബിഷപ്പിനെതിരായ പീഡന പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും

അന്വേഷണ ഉദ്യോഗസ്ഥനോട് ഇതുസംബന്ധിച്ച് എസ് പി അഭിപ്രായം തേടിയിട്ടുണ്ട്

Published On:Sep 9, 2018 | 8:47 am

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറട്ടെയെന്ന് കോട്ടയം എസ്പിയോട് ഡിജിപി ആരാഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനോട് ഇതുസംബന്ധിച്ച് എസ് പി അഭിപ്രായം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് അറിയിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥന് ജോലിഭാരം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. പാലാ ഡി.വൈ.എസ്.പിയുടെ അധിക ചുമതല കൂടി വൈക്കം ഡി.വൈ.എസ്.പിക്ക് നല്‍കിയിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ജോലിഭാരം കൂട്ടിയെന്നും അതിനാല്‍ അന്വേഷണം ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കാമെന്നുമുള്ള നിലപാടാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    10 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 2
    12 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 3
    13 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 4
    15 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 5
    17 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 6
    19 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 7
    19 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 8
    19 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

  • 9
    20 hours ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി