Tuesday, September 25th, 2018

കന്യാസ്ത്രീകളുടെ സമരത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ജലന്ധര്‍ ബിഷപ്പ്

കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി

Published On:Sep 11, 2018 | 6:53 pm

ജലന്ധര്‍: കന്യാസ്ത്രീകള്‍ തനിക്കെതിരേ നടത്തുന്ന സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. സഭാവിരുദ്ധരാണ് കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നത്. കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി നടത്തുന്ന സമരത്തിന് പിന്നില്‍ പല ലക്ഷ്യങ്ങളുമുണ്ട്. പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും ബിഷപ്പ് പറഞ്ഞു.
കേരളാ പോലീസ് ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ താന്‍ വിശദമായി മൊഴി നല്‍കിയിരുന്നു. എന്നാല്‍, അതിനെക്കുറിച്ച് പഠിക്കാന്‍പോലും കേരളാ പോലീസിന് സമയം നല്കുന്നില്ല. തന്റെ മൊഴിയും പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ പഠിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സമയമെങ്കിലും പോലീസിന് നല്‍കണം. എങ്കിലേ തനിക്ക് നീതി ലഭിക്കൂ. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    2 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    4 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    5 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    8 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    8 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    10 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    10 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    10 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    11 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു