ഫ്രാങ്കോക്ക് കേന്ദ്രത്തിലും പഞ്ചാബിലും രാഷ്ട്രീയ ബന്ധങ്ങളുണ്ട്.
ഫ്രാങ്കോക്ക് കേന്ദ്രത്തിലും പഞ്ചാബിലും രാഷ്ട്രീയ ബന്ധങ്ങളുണ്ട്.
കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ക്രിമിനല്‍ ബന്ധമെന്ന് പോലീസ്. 2003ല്‍ ജലന്ധറില്‍ നടന്ന സ്ഫോടനത്തിലെ മുഖ്യപ്രതി ഫ്രാങ്കോ മുളക്കലിന്റെ അടുത്ത സുഹൃത്തായിരുന്നു. ലൈംഗിക പീഡനക്കേസില്‍ ഫ്രാങ്കോക്ക് സഹായവും സംരക്ഷണവും നല്‍കുന്നത് ഇയാളെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
ഫ്രാങ്കോ മുളക്കലിന് സ്വകാര്യ സുരക്ഷ സേനയുമുണ്ട്. സഹോദയ എന്ന പേരിലുള്ള ഈ സംഘത്തില്‍ 150ലധികം യുവാക്കളുണ്ട്. സഹോദയ അംഗങ്ങളില്‍ ഏറെയും തൃശൂര്‍ സ്വദേശികളാണെന്നും പോലീസ് പറഞ്ഞു
ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നതിനായി കേരള പൊലീസ് എത്തിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ
മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതും തൃശൂര്‍ സ്വദേശികളായ സംഘമാണ്. ഇതു സംബന്ധിച്ച വിവരം പഞ്ചാബ് കേഡറിലെ മലയാളിയായ ഐ.പി.എസ് ഓഫീസര്‍ അന്വേഷണ സംഘത്തെ അറിയിച്ചു
ഫ്രാങ്കോക്ക് കേന്ദ്രത്തിലും പഞ്ചാബിലും രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും ഇയാളുടെ ക്രിമിനല്‍ ബന്ധം വിശദമായി അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.