Wednesday, January 23rd, 2019

മാധ്യമങ്ങള്‍ വേട്ടയാടുന്നു; ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍

ജലന്ധര്‍ കത്തോലിക്ക രൂപതയുടെ മുഖപുസ്തകമായ സാഡാ സമാനയിലൂടെയാണ് വിശ്വാസികള്‍ക്കുള്ള ബിഷപ്പിന്റെ സന്ദേശം

Published On:Aug 5, 2018 | 1:05 pm

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. ജലന്ധര്‍ കത്തോലിക്ക രൂപതയുടെ മുഖപുസ്തകമായ സാഡാ സമാനയിലൂടെയാണ് വിശ്വാസികള്‍ക്കുള്ള ബിഷപ്പിന്റെ സന്ദേശം.
ബിഷപ്പിന്റെ സന്ദേശം ആദ്യപേജില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്ന മുഖപുസ്തകം രൂപതയിലെ വിവിധ കുടുംബയൂണിറ്റുകള്‍ വഴിയാണ് വിശ്വാസികള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്. എന്നാല്‍, കന്യാസ്ത്രീയുടെ പീഡനപരാതിയെ കുറിച്ച് നേരിട്ട് പരാമര്‍ശമില്ല. എങ്കിലും പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാന്‍ വിശ്വാസികളുടെ സഹകരണം വേണമെന്നും ബിഷപ്പെന്ന നിലയില്‍ ഇനിയും ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുമെന്നും സന്ദേശത്തില്‍ പറയുന്നു.
ശാന്തിപുരയിലെ മിഷന്‍ പ്രസ്സിലാണ് പുസ്തകം അച്ചടിച്ചത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രക്ഷാധികാരിയായ മുഖപുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍ വൈദികനായ ആന്റണി ജോസഫാണ്. വിശ്വാസികള്‍ക്കിടയില്‍ പിന്തുണ ആര്‍ജിക്കാനുള്ള ശ്രമത്തിലാണ് ബിഷപ്പിന്റെ നീക്കം.

LIVE NEWS - ONLINE

  • 1
    5 mins ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    2 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    5 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    6 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    6 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    8 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    9 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    10 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍