Tuesday, April 23rd, 2019

ഇന്ത്യക്ക് വെങ്കല നേട്ടം

അപൂര്‍വി ചന്ദേല രവി കുമാര്‍ കൂട്ടുകെട്ടാണ് വെങ്കലം വെടിവച്ചിട്ടത്.

Published On:Aug 20, 2018 | 9:39 am

ജക്കാര്‍ത്ത: 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ എത്തിയ ആദ്യ മെഡല്‍ ഷൂട്ടിംഗ് റേഞ്ചില്‍നിന്ന്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തിലായിരുന്നു ഇന്ത്യയുടെ വെങ്കല നേട്ടം. അപൂര്‍വി ചന്ദേല രവി കുമാര്‍ കൂട്ടുകെട്ടാണ് വെങ്കലം വെടിവച്ചിട്ടത്. ഈ ഇനത്തില്‍ ചൈനീസ് തായ്‌പേയ് ഗെയിംസ് റിക്കാര്‍ഡോടെ സ്വര്‍ണവും ചൈന വെള്ളിയും നേടി. 429.9 പോയിന്റുമായാണ് ഇന്ത്യന്‍ കൂട്ടുകെട്ട് വെങ്കലം കരസ്ഥമാക്കിയത്. ചൈനീസ് തായ്‌പേയ് സഖ്യം 494.1 ഉം ചൈനീസ് താരങ്ങള്‍ 492.5ഉം പോയിന്റാണ് നേടിയത്. അതേസമയം, 10 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫൈനലില്‍ കടക്കാന്‍ സാധിച്ചില്ല. മനുഭാകര്‍,അഭിഷേക് വര്‍മ കൂട്ടുകെട്ടായിരുന്നു ഇന്ത്യക്കായി പോരാടിയത്. എന്നാല്‍, ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ 759 പോയിന്റുമായി ആറാം സ്ഥാനത്ത് എത്താനേ ഇവര്‍ക്കു സാധിച്ചുള്ളൂ.

 

LIVE NEWS - ONLINE

  • 1
    27 mins ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 2
    1 hour ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 3
    2 hours ago

    സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

  • 4
    2 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 5
    2 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 6
    2 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 7
    2 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

  • 8
    5 hours ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

  • 9
    5 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്