Tuesday, September 18th, 2018

തടവറക്കുള്ളിലെ ജീവിതമറിയാന്‍

        തടവറക്കുള്ളിലെ ജീവിതാനുഭവമറിയാന്‍ സര്‍ക്കാര്‍ പദ്ധതി. തെലുങ്കാനയിലാണ് വിസമയകരമായ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നത്. ഫീല്‍ ദി ജയില്‍ എന്ന പേരില്‍ അവര്‍ തുടങ്ങിയിരിക്കുന്ന പദ്ധതിയുടെ ഭാഗമായാല്‍ അഴിക്കുള്ളിലെ അനുഭവം നേരിട്ടറിയാനാകും. ടൂറിസത്തിന്റെ ഭാഗമായി പണമുണ്ടാക്കാന്‍ മേദക് ജില്ലാ ജയിലാണ് തെലുങ്കാന ഇതിനായി ഉപയോഗിക്കുന്നത്. 24 മണിക്കൂര്‍ കിടക്കാന്‍ വിനോസഞ്ചാരികള്‍ക്ക് 500 രൂപ നല്‍കിയാല്‍ ജയിലില്‍ പ്രവേശിക്കാം. എന്താണ് ജയിലിന്റെ പ്രത്യേകത എന്ന് ചിന്തിക്കുന്നവരുണ്ടാകാം. ജയില്‍ ചരിത്രത്തിന്റെ ഭാഗമാണ് എന്നതാണ് കാര്യം. കൊളോണിയല്‍ … Continue reading "തടവറക്കുള്ളിലെ ജീവിതമറിയാന്‍"

Published On:Sep 6, 2016 | 12:08 pm

Jail Tourism Full Image

 

 

 

 
തടവറക്കുള്ളിലെ ജീവിതാനുഭവമറിയാന്‍ സര്‍ക്കാര്‍ പദ്ധതി. തെലുങ്കാനയിലാണ് വിസമയകരമായ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നത്. ഫീല്‍ ദി ജയില്‍ എന്ന പേരില്‍ അവര്‍ തുടങ്ങിയിരിക്കുന്ന പദ്ധതിയുടെ ഭാഗമായാല്‍ അഴിക്കുള്ളിലെ അനുഭവം നേരിട്ടറിയാനാകും. ടൂറിസത്തിന്റെ ഭാഗമായി പണമുണ്ടാക്കാന്‍ മേദക് ജില്ലാ ജയിലാണ് തെലുങ്കാന ഇതിനായി ഉപയോഗിക്കുന്നത്. 24 മണിക്കൂര്‍ കിടക്കാന്‍ വിനോസഞ്ചാരികള്‍ക്ക് 500 രൂപ നല്‍കിയാല്‍ ജയിലില്‍ പ്രവേശിക്കാം.
എന്താണ് ജയിലിന്റെ പ്രത്യേകത എന്ന് ചിന്തിക്കുന്നവരുണ്ടാകാം. ജയില്‍ ചരിത്രത്തിന്റെ ഭാഗമാണ് എന്നതാണ് കാര്യം. കൊളോണിയല്‍ കാലത്ത് പണികഴിപ്പിച്ച രണ്ടു നൂറ്റാണ്ട് പഴക്കമുള്ള ഇടം ഇപ്പോള്‍ മ്യൂസിയമാണ്. ജില്ലാ ആസ്ഥാനമായ സങ്കാറെഡ്ഡിയിലാണ് ജയില്‍ നില്‍ക്കുന്നത്. അതേസമയം ജയിലിലാണ് കിടക്കുന്നതെങ്കിലും സംഗതി ഒരു രസകരമായ അനുഭവമായിരിക്കും. ടിക്കറ്റ് എടുത്ത് അകത്തു കയറിയാല്‍ തടവു പുള്ളികള്‍ ധരിക്കുന്ന യൂണിഫോം, ഭക്ഷണത്തിനുള്ള പാത്രങ്ങള്‍, കുളിക്കാനുള്ള സോപ്പ് തുടങ്ങി ജയില്‍ മാനുവല്‍ പ്രകാരം ഒരു തടവുപുള്ളിക്ക് നല്‍കുന്ന പരിചരണങ്ങള്‍ തന്നെ ഇവിടെ കിട്ടും.
1796 ല്‍ ഹൈദരാബാദിലെ നൈസാം ഭരണ കാലത്ത് നിര്‍മ്മിക്കപ്പെട്ട ജയില്‍ മൂന്ന് ഏക്കര്‍ ഭൂമിയിലായായിട്ടാണ് സ്ഥിതി ചെയ്യുന്നത്. 2012 വരെ ഇവിടെ തടവുകാര്‍ ഉണ്ടായിരുന്നു. ദിവസവും ആള്‍ക്കാര്‍ ഇവിടെയെത്തുന്നുണ്ടെങ്കിലും തടവറയ്ക്കുള്ളിലെ സുഖം അറിയാന്‍ ആരും തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് കരുതുന്നത്.

LIVE NEWS - ONLINE

  • 1
    15 mins ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 2
    3 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 3
    4 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 4
    6 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 5
    6 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 6
    7 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 7
    7 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 8
    7 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

  • 9
    8 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു