Friday, May 25th, 2018

ജേക്കബ് തോമസിന്റെ വിശദീകരണം സര്‍ക്കാര്‍ തള്ളി

അദ്ദേഹത്തിന്റെ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് സര്‍ക്കാര്‍ തള്ളിയത്. സംഭവത്തില്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Published On:Feb 12, 2018 | 12:31 pm

തിരു: ഓഖി ദരന്തവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഇടപെടലുകളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളി. ജേക്കബ് തോമസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിയുണ്ടാവുമെന്ന് ഉറപ്പായി. ശമ്പള വര്‍ദ്ധന തടയുകയോ, ശമ്പളം തടഞ്ഞുവെക്കുകയോ ആയിരിക്കും ജേക്കബ് തോമസിനെതിരെ സര്‍ക്കാരിന് സ്വീകരിക്കാവുന്ന നടപടികള്‍. എന്നാല്‍, തരംതാഴ്ത്താനോ, സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനോ കഴിയില്ല. സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്ന ജേക്കബ് തോമസിന്റെ പ്രസ്താവന ഗുരുതരവും മാപ്പ് അര്‍ഹിക്കാത്ത തെറ്റാണെന്നും സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ജേക്കബ് തോമസിന് നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

LIVE NEWS - ONLINE

  • 1
    1 min ago

    തട്ടിപ്പ് കേസില്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷം വിധി; പ്രതികളെ വെറുതെവിട്ടു

  • 2
    3 mins ago

    ഭര്‍തൃമതിയെ മയക്കി കിടത്തി പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്

  • 3
    7 mins ago

    ഹൈക്കോടതി നടപടികളില്‍ അതൃപ്തി അറിയിച്ച് ജസ്റ്റിസ് കമാല്‍പാഷ

  • 4
    35 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 5
    45 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 6
    1 hour ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു

  • 7
    1 hour ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 8
    1 hour ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 9
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്