Tuesday, September 18th, 2018

ജേക്കബ് തോമസിനെതിരെ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്

തിരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. പരാതിയില്‍ കഴമ്പില്ലാത്തതിനാലാണ് വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് വെച്ചത്. ജേക്കബ് തോമസിനെതിരെ ആരോപണം ഉന്നയിച്ച പരാതിക്കാരനായ കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂര്‍ മതിയായ തെളിവുകളോ രേഖകളോ ഹാജരാക്കിയിട്ടില്ലെന്നും എസ്.പി: ജയകുമാര്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹറക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്രടെക്‌നോ സ്ഥാപനത്തിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ തമിഴ്‌നാട്ടിലെ രാജപാളയത്ത് 2001ല്‍ ജേക്കബ് തോമസും ഭാര്യയും ചേര്‍ന്നു … Continue reading "ജേക്കബ് തോമസിനെതിരെ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്"

Published On:Jun 24, 2017 | 11:54 am

തിരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. പരാതിയില്‍ കഴമ്പില്ലാത്തതിനാലാണ് വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് വെച്ചത്. ജേക്കബ് തോമസിനെതിരെ ആരോപണം ഉന്നയിച്ച പരാതിക്കാരനായ കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂര്‍ മതിയായ തെളിവുകളോ രേഖകളോ ഹാജരാക്കിയിട്ടില്ലെന്നും എസ്.പി: ജയകുമാര്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹറക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്രടെക്‌നോ സ്ഥാപനത്തിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ തമിഴ്‌നാട്ടിലെ രാജപാളയത്ത് 2001ല്‍ ജേക്കബ് തോമസും ഭാര്യയും ചേര്‍ന്നു 100 ഏക്കര്‍ അനധികൃതമായി വാങ്ങിയെന്നാണു പരാതി. ഈ സ്വത്തു വിവരം ജേക്കബ് തോമസ് സര്‍ക്കാരില്‍നിന്നു മറച്ചുവച്ചെന്നു പരാതിയില്‍ ആരോപിച്ചിരുന്നു.
ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചില രേഖകള്‍ മാത്രമാണ് പരാതിക്കാരന്‍ വിജിലന്‍സിന് മുമ്പാകെ ഹാജരാക്കിയത്. ഇതേ പരാതി മുമ്പും കോടതിയില്‍ എത്തിയിരുന്നു. ഇപ്പോള്‍ പുതിയ തെളിവില്ലാത്ത സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    2 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    3 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    4 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    7 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    8 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    9 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    10 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    11 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    11 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍