Friday, February 22nd, 2019

ഇത് വെറും വരിക്ക പ്ലാവല്ല..പണം കായ്ക്കുന്ന മരമാണ്.!.

അപൂര്‍വ്വയിനം ചക്കയാണ് ഈ പ്ലാവില്‍ കായ്ക്കുന്നത്. അതും ചുവപ്പ് നിറത്തിലുള്ള കുഞ്ഞന്‍ ചക്ക

Published On:Dec 8, 2017 | 9:30 am

സാധാരണ പ്ലാവ് നടുന്നതു പോലെ തന്നെയാവാം സിദ്ദപ്പയും ഈ വരിക്ക പ്ലാവ് വീട്ടുമുറ്റത്ത് നട്ടത്. എന്നാല്‍ അദ്ദേഹം അറിഞ്ഞിരുന്നില്ല താന്‍ നട്ടുവളര്‍ത്തുന്നത് ഒരു അപൂര്‍വ്വയിനം പ്ലാവാണെന്ന്. ഭാവിയില്‍ ഇതിന് ഇത്ര വിലമതിക്കുന്നതാവുമെന്നും. ഇത് വെറും ചക്കയല്ല ഉടമയെ സംബന്ധിച്ച് നിധി തന്നെയാണ്. കാരണം ഈ ചക്കയാണ് അദ്ദേഹത്തെ കോടീശ്വരനാക്കി തീര്‍ത്തത്. ഉടമയ്ക്ക് നിധി നല്‍കുന്ന ഈ പ്ലാവ് ഉള്ളത് കര്‍ണാടകയിലെ തുമാകുരു ജില്ലയിലെ ചെലൂര്‍ എന്ന ഗ്രാമത്തിലാണ്.
35 വര്‍ഷം മുമ്പാണ് ഈ പ്ലാവ് നടുന്നത്. അപൂര്‍വ്വയിനം ചക്കയാണ് ഈ പ്ലാവില്‍ കായ്ക്കുന്നത്. അതും ചുവപ്പ് നിറത്തിലുള്ള കുഞ്ഞന്‍ ചക്ക. ഇതു തന്നെയാണ് മറ്റ് ചക്കയില്‍ നിന്ന് വേറിട്ട നിര്‍ത്തുന്നതും. കാണാനുള്ള ഭംഗി മാത്രമല്ല, ചുളയുടെ രുചിയും പോഷക ഗുണവും എടുത്തു പറയേണ്ടതു തന്നെയാണ്. കുഞ്ഞന്‍ ചക്കയുടെ ഭാരമാകട്ടെ 25 കിലോഗ്രാം മാത്രം. ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദമായതാണ് ഈ ചക്കയെന്നാണ് പഠനങ്ങള്‍.
എസ് കെ സിദ്ദപ്പ മരിച്ചു പോയതിനാല്‍ ഇന്ന് ഇതിന്റെ ഉടമ അദ്ദേഹത്തിന്റെ മകന്‍ പരമേശ്വരനാണ്. എന്നാല്‍ ഇതു വരെ ഒരു ചക്ക പോലും ഈ പ്ലാവില്‍ നിന്ന് വിറ്റിട്ടില്ല. അപൂര്‍വ്വയിനം പ്ലാവിന്റെ വംശവര്‍ധവ് എങ്ങനെ നടത്തും എന്ന ചിന്തിച്ചിരിക്കുമ്പോഴാണ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് സെന്റര്‍ കര്‍ഷകന് സഹായത്തിനായി എത്തുന്നത്. ഗ്രാഫ്റ്റിങിലൂടെ പുതിയ തൈകള്‍ ഉല്‍പാദിപ്പിക്കാനാവുമെന്ന് റിസര്‍ച്ച് സെന്റര്‍ വ്യക്തമാക്കി. അതിനു വേണ്ടി അദ്ദേഹം ധാരണ പത്രത്തില്‍ ഒപ്പുവച്ചു. ഉല്പാദിപ്പിക്കുന്ന പ്ലാവിന്‍ തൈകള്‍ റിസര്‍ച്ച് സെന്ററിന്റെ പേരില്‍ വില്‍ക്കും. വരുമാനത്തിന്റെ 75 ശതമാനം പരമേശ്വരന് ലഭിക്കുകയും ചെയ്യും. ഇപ്പോള്‍ തന്നെ 10,000 ത്തോളം ഓര്‍ഡറുകള്‍ കുഞ്ഞന്‍ ചക്കയ്ക്ക് വന്നുകഴിഞ്ഞു. റിസര്‍ച്ച് സെന്ററുമായുള്ള ധാരണപത്രപ്രകാരം 10,000 തൈകള്‍ വില്‍ക്കുമ്പോള്‍ പത്തു ലക്ഷം രൂപയാണ് പരമേശ്വന് ലഭിക്കുക. ഇങ്ങനെ ഭാവിയില്‍ കോടികള്‍ ഇദ്ദേഹത്തിന് സമ്പാദിക്കാം.

LIVE NEWS - ONLINE

 • 1
  9 mins ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 2
  1 hour ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 3
  4 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 4
  5 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 5
  6 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 6
  6 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 7
  8 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 8
  8 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

 • 9
  8 hours ago

  മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി