Monday, February 19th, 2018

ടൂറിസം, ഐ ടി മേഖലകളുടെ വികസനം, കേന്ദ്രസഹായം പ്രയോജനപ്പെടുത്തണം

കേരളത്തിന്റെ വികസനത്തിനായി പ്രത്യേക പരിഗണന നല്‍കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരള സര്‍ക്കാരിനോടൊപ്പം കേന്ദ്രസര്‍ക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണ് ഇക്കാര്യം. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരവും ആശ്വാസകരവുമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. കേരളത്തിന്റെ ഭാവിക്ക് ടൂറിസം, ഐ ടി മേഖലകളിലെ വികസനം അത്യാവശ്യമാണ്. സംസ്ഥാനത്തിനകത്ത് നിന്നുള്ള റവന്യു വരുമാനത്തെ ആശ്രയിച്ച് ഈ രണ്ട് മേഖലകളുടെയും വികസനം അസാധ്യമാണ്. കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കത്തക്കവിധം അടിസ്ഥാന സൗകര്യങ്ങളും … Continue reading "ടൂറിസം, ഐ ടി മേഖലകളുടെ വികസനം, കേന്ദ്രസഹായം പ്രയോജനപ്പെടുത്തണം"

Published On:Sep 12, 2017 | 3:37 pm

കേരളത്തിന്റെ വികസനത്തിനായി പ്രത്യേക പരിഗണന നല്‍കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരള സര്‍ക്കാരിനോടൊപ്പം കേന്ദ്രസര്‍ക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണ് ഇക്കാര്യം.
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരവും ആശ്വാസകരവുമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. കേരളത്തിന്റെ ഭാവിക്ക് ടൂറിസം, ഐ ടി മേഖലകളിലെ വികസനം അത്യാവശ്യമാണ്. സംസ്ഥാനത്തിനകത്ത് നിന്നുള്ള റവന്യു വരുമാനത്തെ ആശ്രയിച്ച് ഈ രണ്ട് മേഖലകളുടെയും വികസനം അസാധ്യമാണ്. കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കത്തക്കവിധം അടിസ്ഥാന സൗകര്യങ്ങളും നിലവിലുള്ള പദ്ധതികളുടെ വിപുലീകരണവും നടത്തേണ്ട നിരവധി പ്രവര്‍ത്തനങ്ങള്‍ ഓരോ ജില്ലയിലും ബാക്കിയാണ്. ഇവക്കെല്ലാം പ്രത്യേക പ്രാധാന്യം നല്‍കി പ്ലാനും എസ്റ്റിമേറ്റുമൊക്കെ തയ്യാറാക്കി കേരളത്തിന് ലഭിച്ച പുതിയ മന്ത്രി വഴി ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമമാണ് ഇനി വേണ്ടത്. ശബരി റെയില്‍വെയും വിമാനത്താവളവും യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമെന്ന് ടൂറിസം, ഐ ടി വകുപ്പ് ഏറ്റെടുത്ത മന്ത്രി കണ്ണന്താനം അറിയിച്ചിട്ടുണ്ട്. സ്വന്തം നാട്ടിലെ പദ്ധതിയായതിനാല്‍ ഇവ ഇതിനകം തന്നെ അദ്ദേഹത്തിന്റെ പരിഗണനയില്‍ വന്നതാണ്. സംസ്ഥാനത്തിന്റെ പൊതുവായ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള മറ്റ് ജില്ലകളിലെ പദ്ധതികള്‍ ഇനിയും മന്ത്രിയുടെ ശ്രദ്ധയില്‍ വരാനിരിക്കുന്നതേയുള്ളൂ.
കേന്ദ്രത്തില്‍ ആരു ഭരിച്ചാലും തങ്ങളുടെ സംസ്ഥാനത്ത് നിന്ന് ഒരു പ്രാതിനിധ്യമെങ്കിലും വേണമെന്ന് എല്ലാ സംസ്ഥാനങ്ങളും ആഗ്രഹിക്കും. മോദി സര്‍ക്കാറില്‍ കേരളത്തിന്റെ ഒരു മന്ത്രി ഇല്ലാത്തതിന്റെ പ്രയാസം കണ്ണന്താനത്തിന്റെ സ്ഥാനലബ്ധിയോടെ ഇല്ലാതാവുമെന്ന് പ്രതീക്ഷിക്കാം. ഒ രാജഗോപാലിന് മുമ്പ് കേന്ദ്രമന്ത്രിസഭയില്‍ റെയില്‍വെയുടെ ചുമതല ഉണ്ടായിരുന്നപ്പോള്‍ സംസ്ഥാനത്തിന് ലഭ്യമായ ഒട്ടേറെ വികസന നേട്ടങ്ങള്‍ റെയില്‍വെയില്‍ ഇന്നും നാം അനുഭവിക്കുന്നു. കുറച്ചുനാള്‍ മാത്രമെ അദ്ദേഹം ആ സ്ഥാനത്തിരുന്നുള്ളൂവെങ്കിലും ചുരുങ്ങിയ നാള്‍ക്കകം തന്നെ സംസ്ഥാനത്തിന്റെ ആദരവ് പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിഞ്ഞിരുന്നു.
കെ കരുണാകരന്‍, എ കെ ആന്റണി, കെ സി വേണുഗോപാല്‍, എ സി ജോസ് തുടങ്ങിയവരും ഒട്ടേറെ നേട്ടങ്ങള്‍ സംസ്ഥാനത്തുണ്ടാക്കിയവരാണ്. മുന്‍ ഐ എ എസ് ഉദ്യോഗസഥന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും സംസ്ഥാനത്തിന്റെ പൊതുവായ അവസ്ഥ മനസിലാക്കി ടൂറിസം, ഐ ടി മേഖലകൡ പുത്തന്‍ ആശയങ്ങള്‍ വിദഗ്ധരില്‍ നിന്നും സ്വരൂപിച്ച് വിവിധ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് തന്നെ കരുതാം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മാന്യമായ രീതിയില്‍ ജീവിക്കാനുള്ള ജീവിത സാഹചര്യമൊരുക്കുക എന്നത് പ്രധാനമന്ത്രി മോദിയുടെ സ്വപ്‌നമാണ്. പ്രധാനമന്ത്രിയടെ കരങ്ങള്‍ക്ക് ശകതി പകരാന്‍ തലസ്ഥാന നഗരിയില്‍ തന്നെ തന്റെ വികസന കാഴ്ചപ്പാട് ഭരണാധികാരികള്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ നേരത്തെ തന്നെ അവസരം ലഭിച്ച കണ്ണന്താനത്തിന് കഴിയട്ടെ എന്ന് പ്രത്യശിക്കാം.

LIVE NEWS - ONLINE

 • 1
  12 hours ago

  ചര്‍ച്ച പരാജയം: സമരം തുടരുമെന്ന് ബസ് ഉടമകള്‍

 • 2
  13 hours ago

  പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഷുഹൈബ് വധക്കേസിലെ പ്രതിയെന്ന് കൃഷ്ണദാസ്

 • 3
  19 hours ago

  ഷുഹൈബ് വധം: രണ്ട് പ്രതികള്‍ കീഴടങ്ങി

 • 4
  22 hours ago

  നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യപേക്ഷ കോടതി തള്ളി

 • 5
  22 hours ago

  സ്വകാര്യ ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും

 • 6
  23 hours ago

  മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു: 14 മരണം

 • 7
  1 day ago

  തൃശ്ശൂരില്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

 • 8
  1 day ago

  വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമെന്ന് മുഖ്യമന്ത്രി

 • 9
  2 days ago

  ഷുഹൈബ് വധം: ആറു പേര്‍ കസ്റ്റഡിയില്‍