Friday, February 22nd, 2019

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ സംഘര്‍ഷം

കായംകുളം: കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളും ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തല്‍ കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റു. ഇതേത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ രണ്ടുമണിക്കൂര്‍ പണിമുടക്കി. യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ വൈകിട്ട് 4.15 നാണ് സംഭവങ്ങള്‍ക്ക് തുടക്കം. ബസ് സ്‌റ്റേഷനില്‍ മണിക്കൂറുകളായി സംസാരിച്ചുകൊണ്ടുനിന്ന കോളജ് വിദ്യാര്‍ഥികളായ കമിതാക്കളെ സ്‌റ്റേഷന്‍ മാസ്റ്റര്‍ ചോദ്യം ചെയ്തു. രാവിലെ മുതല്‍ ഇവര്‍ സ്‌റ്റേഷന്‍ പരിസരത്ത് കറങ്ങി നടക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കാക്കി യൂണിഫോം കണ്ട് പോലീസാണെന്ന് തെറ്റിദ്ധരിച്ച പെണ്‍കുട്ടി തലകറങ്ങി വീണു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. വിദ്യാര്‍ഥികള്‍ സംഘടിച്ച് … Continue reading "കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ സംഘര്‍ഷം"

Published On:Oct 10, 2013 | 1:20 pm

കായംകുളം: കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളും ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തല്‍ കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റു. ഇതേത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ രണ്ടുമണിക്കൂര്‍ പണിമുടക്കി. യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ വൈകിട്ട് 4.15 നാണ് സംഭവങ്ങള്‍ക്ക് തുടക്കം. ബസ് സ്‌റ്റേഷനില്‍ മണിക്കൂറുകളായി സംസാരിച്ചുകൊണ്ടുനിന്ന കോളജ് വിദ്യാര്‍ഥികളായ കമിതാക്കളെ സ്‌റ്റേഷന്‍ മാസ്റ്റര്‍ ചോദ്യം ചെയ്തു. രാവിലെ മുതല്‍ ഇവര്‍ സ്‌റ്റേഷന്‍ പരിസരത്ത് കറങ്ങി നടക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കാക്കി യൂണിഫോം കണ്ട് പോലീസാണെന്ന് തെറ്റിദ്ധരിച്ച പെണ്‍കുട്ടി തലകറങ്ങി വീണു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
വിദ്യാര്‍ഥികള്‍ സംഘടിച്ച് സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചു. ഈ സമയം കാര്യമന്വേഷിച്ച ഡിപ്പോയിലെ കണ്ടക്ടര്‍ റെജിക്കാണ് മര്‍ദനമേറ്റത്. ഉടന്‍തന്നെ ജീവനക്കാരും ഗാര്‍ഡും ചേര്‍ന്ന് കണ്ടക്ടറെ സ്‌റ്റേഷന്‍ മാസ്റ്ററുടെ മുറിയിലാക്കി രക്ഷപെടുത്തി. ബോധരഹിതയായ വിദ്യാര്‍ഥിനി ഈ സമയം ബോധം തെളിഞ്ഞതിനെത്തുടര്‍ന്ന് ഇവിടെ നിന്നു പോവുകയും ചെയ്തു.
വിദ്യാര്‍ഥികളുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ സി.ഐ: ടി. രാജപ്പന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ചര്‍ച്ച നടത്തി. ജീവനക്കാരനെ ആക്രമിച്ചവര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ച് ജീവനക്കാര്‍ പണിമുടക്കി. ഇതോടെ ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ സര്‍വീസ് നിര്‍ത്തിവച്ചു. ജോലി കഴിഞ്ഞ് മടങ്ങിയവരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ രണ്ടുമണിക്കൂര്‍ നേരം സ്‌റ്റേഷനില്‍ കുടുങ്ങിക്കിടക്കേണ്ട സ്ഥിതിയുണ്ടായി.
വിദ്യാര്‍ഥികള്‍ക്കെതിരേ ജീവനക്കാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ കൂകി വിളിച്ചത് വീണ്ടും സംഘര്‍ഷത്തിലേക്ക് നയിച്ചു. പോലീസ് വീണ്ടും ഇടപെട്ട് പ്രശ്‌നം ശാന്തമാക്കി. ഒടുവില്‍ സി.ഐയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സര്‍വീസ് പുനരാരംഭിച്ചത്.

LIVE NEWS - ONLINE

  • 1
    7 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    10 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    12 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    13 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    14 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    15 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം