Saturday, February 16th, 2019

ഐ എസ് ആര്‍ ഒ ‘മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍’ ചൊവ്വാപേടകം ഒക്ടോബറല്‍

ബാംഗ്ലൂര്‍ : ഇന്ത്യന്‍ ബഹിരാകാശ സംഘടനയായ ഐ എസ ആര്‍ ഒ ഇക്കൊല്ലം ഒക്ടോബറില്‍ ചൊവ്വയിലേക്ക് പര്യവേക്ഷണ പേടകമയയ്ക്കും. ചൊവ്വഗൃഹത്തിലെ ജീവന്റെ സാധ്യതയെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുകയെന്നതാണ് ലക്ഷ്യം. പി എസ് എല്‍ വി എക്‌സ്എല്‍ എന്ന റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക. 1350 കിലോഗ്രാം ഭാരമുള്ള ‘മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍’ പേടകത്തില്‍ 15 കിലോഗ്രാം ഭാരം വരുന്ന പര്യവേക്ഷണ ഉപകരണങ്ങളുണ്ടാവും. ശ്രീഹരിക്കോട്ടയിലെ ഐ എസ് ആര്‍ ഒ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം ഉണ്ടാകുക. ചൊവ്വയുടെ അന്തരീക്ഷം, ഉപരിതലം, ധാതുഘടന … Continue reading "ഐ എസ് ആര്‍ ഒ ‘മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍’ ചൊവ്വാപേടകം ഒക്ടോബറല്‍"

Published On:Jul 23, 2013 | 12:31 pm

ബാംഗ്ലൂര്‍ : ഇന്ത്യന്‍ ബഹിരാകാശ സംഘടനയായ ഐ എസ ആര്‍ ഒ ഇക്കൊല്ലം ഒക്ടോബറില്‍ ചൊവ്വയിലേക്ക് പര്യവേക്ഷണ പേടകമയയ്ക്കും. ചൊവ്വഗൃഹത്തിലെ ജീവന്റെ സാധ്യതയെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുകയെന്നതാണ് ലക്ഷ്യം. പി എസ് എല്‍ വി എക്‌സ്എല്‍ എന്ന റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക. 1350 കിലോഗ്രാം ഭാരമുള്ള ‘മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍’ പേടകത്തില്‍ 15 കിലോഗ്രാം ഭാരം വരുന്ന പര്യവേക്ഷണ ഉപകരണങ്ങളുണ്ടാവും. ശ്രീഹരിക്കോട്ടയിലെ ഐ എസ് ആര്‍ ഒ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം ഉണ്ടാകുക. ചൊവ്വയുടെ അന്തരീക്ഷം, ഉപരിതലം, ധാതുഘടന എന്നിവയെക്കുറിച്ച് പഠിക്കാന്‍ മാഴ്‌സ് കളര്‍ ക്യാമറ, ടി ഐ ആര്‍ ഇമേജിങ് സ്‌പെക്‌ട്രോ മീറ്റര്‍ എന്നിവയടക്കം അഞ്ച് ഉപകരണങ്ങളാണ് പേടകത്തിലുണ്ടാവുക എന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ വിക്ഷേപണം നടത്താനാണ് തയ്യാറെടുക്കുന്നത്. ഒക്ടോബറിലാണ് ചൊവ്വ ഭൂമിയുടെ അടുത്തുവരുന്നത്. വിക്ഷേപിച്ചശേഷം പത്തുമാസം പേടകം ബഹിരാകാശത്ത് ചുറ്റിക്കറങ്ങും. പിന്നീട് സ്വന്തമായ ചലനയന്ത്രമുപയോഗിച്ച് 2014 സപ്തംബറോടെ ചൊവ്വാപ്രതലത്തിലെത്തും.

LIVE NEWS - ONLINE

  • 1
    13 mins ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 2
    1 hour ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 3
    1 hour ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരന്‍

  • 4
    1 hour ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 5
    1 hour ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 6
    2 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 7
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 9
    3 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക