Tuesday, September 25th, 2018

ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരില്‍ നിന്നു പണം തട്ടിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചുമത്ര വലിയവീട്ടില്‍ തടത്തില്‍ നിന്നു കാഞ്ഞിരത്തുംമൂട്ടില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന വിജയകൃഷ്ണനാണ്(28) പിടിയിലായത്. ഐഎസ്ആര്‍ഒയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് 25,000 രൂപ മുതല്‍ 50,000 രൂപ വരെ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. പത്തിയൂര്‍ സ്വദേശി അനുരാഗ് നല്‍കിയ കേസിലാണ് അറസ്റ്റ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായത്. കൂടുതല്‍ പേര്‍ ഇന്നലെ … Continue reading "ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റില്‍"

Published On:Jul 28, 2018 | 8:01 am

പത്തനംതിട്ട: ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരില്‍ നിന്നു പണം തട്ടിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചുമത്ര വലിയവീട്ടില്‍ തടത്തില്‍ നിന്നു കാഞ്ഞിരത്തുംമൂട്ടില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന വിജയകൃഷ്ണനാണ്(28) പിടിയിലായത്. ഐഎസ്ആര്‍ഒയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് 25,000 രൂപ മുതല്‍ 50,000 രൂപ വരെ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. പത്തിയൂര്‍ സ്വദേശി അനുരാഗ് നല്‍കിയ കേസിലാണ് അറസ്റ്റ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായത്. കൂടുതല്‍ പേര്‍ ഇന്നലെ തിരുവല്ല പോലീസ് സ്‌റ്റേഷനിലെത്തി പരാതി അറിയിച്ചിരുന്നു. എല്ലാവരോടും ഇന്ന് രാവിലെ രേഖകളുമായി എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    3 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    5 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    6 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    9 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    10 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    12 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    12 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    12 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    13 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു