Saturday, April 21st, 2018

ഇസ്രായേലുമായുള്ള ആയുധ കരാര്‍ ഇന്ത്യ റദ്ദാക്കി

ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തിന് തൊട്ടുമുമ്പുള്ള തീരുമാനം ഖേദകരമാണെന്ന് കമ്പനി അഭിപ്രായപ്പെട്ടു.

Published On:Jan 4, 2018 | 9:45 am

ജറൂസലം: ഇസ്രായേലില്‍നിന്ന് 50 കോടി ഡോളറിന്റെ (3174 കോടി രൂപ) ടാങ്ക്‌വേധ മിസൈലുകള്‍ വാങ്ങാനുള്ള കരാര്‍ ഇന്ത്യ റദ്ദാക്കി. യുദ്ധടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള 1600 സ്‌പൈക്ക് മിസൈലുകള്‍ വാങ്ങാനായിരുന്നു ഇസ്രാേയലിലെ മുന്‍നിര ആയുധനിര്‍മാണ കമ്പനിയായ റാഫേല്‍ അഡ്വാന്‍സ് ഡിഫന്‍സ് സിസ്റ്റംസ് ലിമിറ്റഡുമായുണ്ടാക്കിയ കരാര്‍.
ഇതു റദ്ദാക്കാന്‍ പ്രതിരോധ മന്ത്രാലയം നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും റാഫേലിനെ ഔദ്യോഗികമായി അറിയിച്ചത് കഴിഞ്ഞയാഴ്ചയാണ്. കരാര്‍ റദ്ദാക്കിയതുസംബന്ധിച്ച് ഇന്ത്യയില്‍നിന്ന് അറിയിപ്പ് ലഭിച്ചകാര്യം റാഫേല്‍ വക്താവ് ഇഷായ് ദാവിദ് സ്ഥിരീകരിച്ചു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തിന് തൊട്ടുമുമ്പുള്ള തീരുമാനം ഖേദകരമാണെന്ന് കമ്പനി അഭിപ്രായപ്പെട്ടു. ജനുവരി 14ന് തുടങ്ങുന്ന നെതന്യാഹുവിന്റെ നാലുദിവസത്തെ സന്ദര്‍ശനത്തില്‍ റാഫേല്‍ സി.ഇ.ഒയും അനുഗമിക്കുന്നുണ്ട്.
വിദേശ നിര്‍മാണ കമ്പനികളില്‍നിന്ന് സാങ്കേതികവിദ്യ ലഭ്യമാക്കി ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിപ്രകാരം ആയുധങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് താല്‍പര്യം. പ്രതിരോധ കരാറുകളില്‍ ഈ വ്യവസ്ഥക്ക് ഊന്നല്‍ നല്‍കാറുമുണ്ട്. നിര്‍മാണം പൂര്‍ത്തിയായ മിസൈല്‍ ലഭ്യമായാലുള്ള പ്രതിബന്ധങ്ങളെക്കുറിച്ച് ഇന്ത്യ മുന്‍കൂട്ടി സൂചന നല്‍കിയിരുന്നു. എന്നാല്‍, സാങ്കേതികവിദ്യ പൂര്‍ണമായി കൈമാറുന്നതില്‍ ഇസ്രായേല്‍ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.
തദ്ദേശീയമായി ലോകോത്തര നിലവാരമുള്ള സമാന മിസൈല്‍ നിര്‍മിക്കാന്‍ ഡി.ആര്‍.ഡി.ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് അറിയുന്നു.

 

 

 

LIVE NEWS - ONLINE

 • 1
  57 mins ago

  മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു

 • 2
  3 hours ago

  മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പുടമയായ യുവതി മരിച്ചു

 • 3
  3 hours ago

  ‘ബിഗ് സിസ്റ്റര്‍’ എന്ന് എഴുതിയതിനൊപ്പം മിഷയുടെ ചിത്രം പങ്കുവച്ച് ഷാഹിദ്

 • 4
  3 hours ago

  രാഷ്ട്രീയ പ്രമേയ ഭേദഗതി വിജയമോ പരാജയമോ അല്ല: യെച്ചൂരി

 • 5
  3 hours ago

  കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

 • 6
  3 hours ago

  കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധ ശിക്ഷ

 • 7
  3 hours ago

  നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

 • 8
  3 hours ago

  മന്ത്രി ജലീലിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന്: കെപിഎ മജീദ്

 • 9
  4 hours ago

  സ്ത്രീകളെ വിവസ്ത്രയാക്കി സിനിമാ കച്ചവടം നടത്തിയിട്ടില്ല: ബാലചന്ദ്ര മേനോന്‍