Wednesday, May 22nd, 2019

ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

320 ലേറെ പേരാണ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

Published On:Apr 23, 2019 | 7:11 pm

കൊളംബോ: ശ്രീലങ്കയിലെ വിവിധ നഗരങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. 320 ലേറെ പേരാണ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുംബൈ സ്‌ഫോടനത്തില്‍ ലഷ്‌കര്‍ ഇ തോയ്ബയുടെ അതേ രീതി തന്നെയാണ് ശ്രീലങ്കയിലും ദൃശ്യമായതെന്ന് ശ്രീലങ്കന്‍ സേനാ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ ശ്രീലങ്കയില്‍ നിന്ന് കടല്‍മാര്‍ഗം രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികളോട് സഹായം തേടിയേക്കാമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ശ്രീലങ്കയില്‍ ദേശീയ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വരും. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്ക് ഇടയ്ക്ക് കൊളംബോയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമാണ് സ്‌ഫോചനം നടന്നത്.

LIVE NEWS - ONLINE

  • 1
    10 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 2
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 3
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 4
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 5
    2 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 6
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 7
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 8
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

  • 9
    3 hours ago

    ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്