ഐഎസ്എല്‍ കിരീടം കൊല്‍ക്കത്തക്ക്

Published:December 19, 2016

isl-kolkatha-full-image
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണ്‍ കിരീടം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക്. ഷൂട്ടൗട്ടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൊച്ചിയിലെ ഗ്രൗണ്ടില്‍ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത 43നാണ് കിരീടം നേടിയത്. എന്‍ഡോയെയും ഹെംഗ്ബര്‍ട്ടും പെനാല്‍റ്റി കിക്കുകള്‍ പാഴാക്കി തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. ഇതോടെ ഒരിക്കല്‍കൂടി സച്ചിന്റെ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കാന്‍ സൗരവ് ഗാംഗുലിയുടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കു കഴിഞ്ഞു. മത്സരം നിശ്ചിത സമയവും ഇഞ്ച്വറി സമയവും അധിക സമയവും അവസാനിച്ചിട്ടും ഇരു ടീമുകളും തുല്യനില പാലിച്ചതിനാലാണ് ഷൂട്ടൗട്ടിലെത്തിയത്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീം സഹ ഉടമ കൂടിയായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, കൊല്‍ക്കത്ത ടീം സഹ ഉടമയായ സൗരവ് ഗാംഗുലി, നിത അംബാനി, ചലച്ചിത്ര താരം അമിതാഭ് ബച്ചന്‍ തുടങ്ങിയ പ്രമുഖരും മല്‍സരം കാണാനെത്തിയിട്ടുണ്ട്. പതിനായിരിക്കണക്കിന് ആരാധകരാണ് ഫൈനല്‍ കാണുന്നതിനായി കൊച്ചിയിലെത്തിയത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.