Saturday, November 17th, 2018

ഐഎസ്എല്‍; കേരളത്തിന് വീണ്ടും സമനില

അഞ്ച് മത്സരത്തില്‍ നിന്ന് ഏഴ് പോയിന്റോടെ കേരളം അഞ്ചാം സ്ഥാനത്താണ്.

Published On:Nov 3, 2018 | 9:16 am

പൂനെ: ഐ.എസ്.എല്ലില്‍ പൂനെ എഫ്.സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. സീസണിലെ ആദ്യ മത്സരത്തില്‍ ജയിച്ച ശേഷം ബ്ലാസ്റ്റേഴ്‌സ് ഇതു വരെ ജയമറിഞ്ഞിട്ടില്ല. ഈ കളിയോടെ അടുപ്പിച്ച് നാല് കളികളില്‍ ബ്‌ളാസ്റ്റേഴ്‌സ് സമനിലയില്‍ കുരുങ്ങി. കളി തുടങ്ങി പതിമുന്നാം മിനിറ്റില്‍ തന്നെ ഗോള്‍ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ തിരിച്ചടിച്ചു. ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടുമായിരുന്ന ബ്ലാസ്റ്റേഴ്‌സ് റഫറിയുടെ ഇടപെടല്‍ മൂലം ഗോള്‍ നിഷേധിക്കപ്പെടുകയായിരുന്നു.
പതിമൂന്നാം മിനിറ്രില്‍ പുനെ എഫ്.സിയുടെ മാര്‍ക്കോ സ്റ്റാങ്കോവിച്ചിന്റെ തകര്‍പ്പന്‍ ഗോളിലൂടെയാണ് പൂനെ ലീഡെടുത്തത്. ബോക്‌സിന് പുറത്തു പന്ത് കിട്ടിയ സ്റ്റാങ്കോവിച്ച് ഒരു ഇടങ്കാലന്‍ ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്‌സ് വല കുലുക്കി. തുടര്‍ന്ന് മറുപടി ഗോള്‍ നേടാന്‍ ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞ് ശ്രമിച്ചു. 41ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങള്‍ ഗോളില്‍ കലാശിച്ചു എന്ന് കരുതിയതാണ്. ഒരു കോര്‍ണര്‍ കിക്കില്‍ നിന്ന് കിട്ടിയ അവസരം ക്രമാരെവിച്ച് ഗോള്‍ ആക്കിയെന്ന് കരുതിയെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. പുനെ താരം പന്ത് കൈ കൊണ്ട് തടഞ്ഞു എന്ന് റിപ്ലേകളില്‍ വ്യക്തമായിരുന്നു. അതിനിടെ 57ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി പുനെ പാഴാക്കി. രണ്ടാം പകുതിയിലും കിണഞ്ഞു ശ്രമിച്ച കേരളത്തിന് 61ാം മിനിറ്റില്‍ ലക്ഷ്യപ്രാപ്തിയുണ്ടായി. നേരത്തെ ഗോള്‍ നിഷേധിക്കപ്പെട്ട നിക്കോള ക്രമാരെവിച്ച് തന്നെ കോര്‍ണറില്‍ നിന്ന് കിട്ടിയ അവസരത്തില്‍ ഗോള്‍ നേടി.
അഞ്ച് മത്സരത്തില്‍ നിന്ന് ഒരു ജയവും നാല് സമനിലയുമായി ഏഴ് പോയിന്റോടെ കേരളം അഞ്ചാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഒന്നാം സ്ഥാനത്ത്

 

LIVE NEWS - ONLINE

  • 1
    10 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    10 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    14 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    18 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു