Saturday, July 21st, 2018

കേരളത്തിന് വീണ്ടും സമനില

ഒമ്പതിന് ഗോവയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Published On:Dec 4, 2017 | 9:50 am

കൊച്ചി: ആരാധകരെ കണ്ണീരിലാഴ്ത്തി കൊച്ചിയുടെ മണ്ണില്‍ മഞ്ഞപ്പടയുടെ തുടര്‍ച്ചയായ മൂന്നാം സമനില. ആദ്യ രണ്ടു മത്സരങ്ങളേക്കാള്‍ ടീം മെച്ചപ്പെട്ടെന്നു പറയാനാകുമെങ്കിലും നീതീകരിക്കാനാകാത്ത ഈ സമനില മഞ്ഞപ്പടക്കു നഷ്ടമാക്കിയത് വിലപ്പെട്ട മൂന്നു പോയിന്റുകളാണ്. ഇനി എവേ മത്സരങ്ങള്‍ കാത്തിരിക്കുമ്പോള്‍ പ്രഥമ കിരീടം സ്വന്തമാക്കണമെങ്കില്‍ ഈ കളിക്കൊണ്ടു മാത്രം പോരെന്നു റെനി മ്യൂലന്‍സ്റ്റിനും സംഘവും ഇനിയെങ്കിലും മനസിലാക്കിയാല്‍ നന്ന്.
ആദ്യ പകുതിയില്‍ ലഭിച്ച ആധിപത്യം രണ്ടാം പകുതിയില്‍ അലസതക്ക് വഴിമാറി. 14ാം മിനിറ്റില്‍ മാര്‍ക്ക് സിഫ്‌നിയോസും 77ാം മിനിറ്റില്‍ ബല്‍വന്ത് സിങ്ങും ഇരു ടീമുകള്‍ക്കുമായി ഗോള്‍ നേടി. ഗോള്‍രഹിത സമനിലയില്‍നിന്ന് ഗോള്‍ സമനിലയിലേക്ക് മാറിയ മത്സരത്തില്‍ ഇരു ടീമുകളും ഓരോ പോയന്റ് പങ്കുവെച്ചു. ഒമ്പതിന് ഗോവയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

 

 

 

LIVE NEWS - ONLINE

  • 1
    20 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    60 mins ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും