Friday, July 20th, 2018

ഐ.എസ്.ഐക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് പാക് സൈന്യത്തിന്റെ സമ്മതം

ഐ.എസ്.ഐക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന അമേരിക്കയുടെ ആരോപണത്തോട് പ്രതികരിക്കുമ്പോഴാണ് സൈനിക വക്താവ് ഇക്കാര്യം സമ്മതിച്ചത്.

Published On:Oct 6, 2017 | 11:18 am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഒടുവില്‍ പാക് സൈന്യം സമ്മതിച്ചു. എന്നാല്‍ ഇത്തരം സംഘടനകളെ പാക് സൈന്യം പിന്തുണക്കുന്നില്ലെന്നും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സെയിദിന്റെ പാര്‍ട്ടി മില്ലി മുസ്‌ലീം ലീഗിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും പാക് സൈനിക വക്താവ് ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. മില്ലി മുസ്‌ലീം ലീഗിന് അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നില്ല.
ഐ.എസ്.ഐക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന അമേരിക്കയുടെ ആരോപണത്തോട് പ്രതികരിക്കുമ്പോഴാണ് സൈനിക വക്താവ് ഇക്കാര്യം സമ്മതിച്ചത്. പിന്തുണയും ബന്ധവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏത് രഹസ്യാന്വേഷണ ഏജന്‍സിക്കാണ് ആ രാജ്യത്തെ വിഘടന സംഘടനകളുമായി ബന്ധമില്ലാത്തത്. ഇത്തരം ബന്ധങ്ങള്‍ നല്ലതിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

LIVE NEWS - ONLINE

  • 1
    2 mins ago

    മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്; സി.ബി.ഐക്ക് വിടണമെന്ന ഹരജി തള്ളി

  • 2
    6 mins ago

    മാരുതി സുസുക്കി ആള്‍ട്ടോയുടെ ടാക്സി പതിപ്പ് ഉടന്‍ വരും

  • 3
    8 mins ago

    ലോക്‌സഭയില്‍ ബല പരീക്ഷണം

  • 4
    36 mins ago

    മോദി കേരള ജനതയെ അപമാനിച്ചു: വിഎം സുധീരന്‍

  • 5
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 6
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 7
    2 hours ago

    റിയാദില്‍ വേനല്‍ ഉത്സവത്തിന് തടുക്കമായി

  • 8
    2 hours ago

    ഹോക്കിയില്‍ ഇന്ത്യക്ക് ജയം

  • 9
    2 hours ago

    സെയ്ഫ് അലിഖാനും മകള്‍ സാറയും ഒന്നിക്കുന്നു