Thursday, September 19th, 2019

‘ലക്ഷ്മി ചേച്ചിയെ കണ്ടു, അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു’

ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ആണ് ,ലക്ഷ്മി ചേച്ചി അന്ന് മുതല്‍ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്

Published On:Nov 7, 2018 | 12:14 pm

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ സന്ദര്‍ശിച്ചതായി സംഗീത സംവിധായകനും ഗായകനുമായ ഇഷാന്‍ ദേവ്. വാഹനാപകടത്തില്‍ പരുക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ആരോഗ്യം വീണ്ടെടുക്കുകയാണ്. ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഇഷാന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ലക്ഷ്മിയുടെ ആരോഗ്യം, മനസ്സ് എന്നിവ തെളിയാന്‍ ഈശ്വരന്‍ തുണയാകണമെന്നും, എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഇനിയും വേണമെന്നും ഇഷാന്‍ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റ്
ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ആണ് ,ലക്ഷ്മി ചേച്ചി അന്ന് മുതല്‍ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്.വീട്ടില്‍ പോയി ചേച്ചിയെ കണ്ടു ,അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു..
എന്റെ അമ്മ കിടപ്പിലായിരുന്നപ്പോ പോലും അമ്മക്ക് മുന്നില്‍ പോയി കരഞ്ഞു ശീലമില്ല,ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ക്ക് സ്ഥാനമില്ല.ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആള് തന്നാണ് ചേച്ചി.ആരോഗ്യം,മനസ്സ് എല്ലാം ഒന്ന് തെളിയാന്‍ ഈശ്വരന്‍തുണയാകണം ,അമ്മയും ചേച്ചിയും,പരിചരണത്തിന് നഴ്‌സും ഉണ്ട് ,സുഹൃത്തുക്കളെ ഏല്പിച്ചിട്ടാണ് പോകാറ് അണ്ണന്‍ പലപ്പോഴും ചേച്ചിയെ, അത്രയെ ഉള്ളു ആയിരങ്ങളുടെ അഭ്യര്‍ത്ഥന കണ്ടാണ് ഞാനീ പോസ്റ്റ് ഇടുന്നത് ,നിങ്ങള്‍ കാണിക്കുന്നകരുതലും ,പ്രാര്‍ത്ഥനയും ഇനിയുമുണ്ടാകണം.മീഡിയയില്‍ വരുന്ന പരസ്പര വിരുദ്ധമായ അപ്‌ഡേറ്റ് ന്യൂസ് ആയി കാണുക,ഇത് ഞങ്ങള്‍ക്ക് ജീവിതമാണ് ന്യൂസ് അല്ല

LIVE NEWS - ONLINE

  • 1
    1 hour ago

    ഓണം ബംബര്‍ നറുക്കെടുത്തു

  • 2
    3 hours ago

    പാലാരിവട്ടം അഴിമതി; മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായേക്കും

  • 3
    6 hours ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 4
    6 hours ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 5
    7 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 6
    7 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 7
    7 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 8
    8 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 9
    8 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്