Sunday, February 17th, 2019

ലഹങ്കയില്‍ അതിസുന്ദരിയായി ഇഷ അംബാനി

ഗൃഹശാന്തി പൂജയ്ക്കായി ലഹങ്കയണിഞ്ഞു നില്‍ക്കുന്ന ഇഷ അംബാനി. സബ്യസാചി ഇന്‍സ്റ്റഗ്രാമിലൂടെ് ചിത്രം പങ്കുവെച്ചത്

Published On:Nov 30, 2018 | 10:41 am

ഗൃഹശാന്തി പൂജയ്ക്കായി ലഹങ്കയണിഞ്ഞു നില്‍ക്കുന്ന ഇഷ അംബാനിയുടെ ചിത്രം നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയാണ് ഇഷയ്ക്ക് വസ്ത്രം ഒരുക്കിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സബ്യസാചി ചിത്രം പങ്കുവെച്ചത്.
ഹാന്റ് പെയ്ന്റിംഗും എബ്രോയട്രിയും ചെയ്ത ചുവപ്പു ലഹങ്കയ്ക്കും ബന്ദേജ ദുപ്പട്ടയ്ക്കും ഒപ്പം വജ്രവും മരതകവും പതിപ്പിച്ച നെക്ലേസും കമ്മലുമാണ് ഇഷ അണിഞ്ഞിരിക്കുന്നത്. രാജകീയ വസ്ത്രത്തില്‍ അതി സുന്ദരിയായി ഗൃഹശാന്തി പൂജയ്ക്ക് ഇഷ തിളങ്ങിയത്. ഇഷയുടെ വിവാഹവസ്ത്രം എങ്ങനെയായിരിക്കും എന്നതാണ് ഏവരുടേയും ആകാംഷ.
ലക്ഷങ്ങള്‍ വിലവരുന്ന വിവാഹക്ഷണക്കത്തും വാര്‍ത്തകളില്‍ ഇടം ഇടംനേടിയതാണ്. ഇഷ അംബാനിയുടെ വിവാഹത്തിനും സബ്യസാചി തന്നെയാകും സാരിയൊരുക്കുക. ഡിസംബര്‍ 12നാണ് മകള്‍ ഇഷ അംബാനി വിവാഹിതയാകുന്നത്. മുംബൈയിലെ അംബാനിയുടെ വസതിയിലാണ് വിവാഹം. ബാല്യകാല സുഹൃത്തും വ്യവസായിയുമായ ആനന്ദ് പിരാമലാണ് ഇഷയുടെ വരന്‍.

LIVE NEWS - ONLINE

  • 1
    6 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    9 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    14 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    16 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    2 days ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും