Monday, September 24th, 2018

ഐഎസ് കുട്ടിപ്പട്ടാളത്തിന്റെ ക്രൂര വിനോദങ്ങള്‍

    ലോക മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളുമായി ഐഎസ് തീവ്രവാദികള്‍ രംഗത്ത്. ഇത്തവണ സിറിയയില്‍ തടവുകാരാക്കപ്പെട്ടവരെ കുട്ടികള്‍ വധിക്കുന്ന രംഗമാണ് പുറത്തുവന്നിരിക്കുന്നത്. റഖയില്‍ നിന്നും ഏറ്റവും പുതിയതായി റെക്കോഡ് ചെയ്തിട്ടുള്ള ഒമ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിലെ ഏറ്റവും പുതിയ ക്രൂരതകളുടെ ദൃശ്യങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഓറഞ്ച് സ്യൂട്ട് ധരിച്ച ഇരകളുടെ തലക്ക് പിന്നില്‍ ഐഎസ് യൂണിഫോം ധരിച്ച് തോക്കേന്തി എന്തിനും തയ്യാറായി ബ്രിട്ടന്‍, ഈജിപ്ത്, തുര്‍ക്കി, ടുണീഷ്യ, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ … Continue reading "ഐഎസ് കുട്ടിപ്പട്ടാളത്തിന്റെ ക്രൂര വിനോദങ്ങള്‍"

Published On:Oct 17, 2016 | 12:31 pm

isis-killing-full

 

 
ലോക മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളുമായി ഐഎസ് തീവ്രവാദികള്‍ രംഗത്ത്. ഇത്തവണ സിറിയയില്‍ തടവുകാരാക്കപ്പെട്ടവരെ കുട്ടികള്‍ വധിക്കുന്ന രംഗമാണ് പുറത്തുവന്നിരിക്കുന്നത്. റഖയില്‍ നിന്നും ഏറ്റവും പുതിയതായി റെക്കോഡ് ചെയ്തിട്ടുള്ള ഒമ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിലെ ഏറ്റവും പുതിയ ക്രൂരതകളുടെ ദൃശ്യങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഓറഞ്ച് സ്യൂട്ട് ധരിച്ച ഇരകളുടെ തലക്ക് പിന്നില്‍ ഐഎസ് യൂണിഫോം ധരിച്ച് തോക്കേന്തി എന്തിനും തയ്യാറായി ബ്രിട്ടന്‍, ഈജിപ്ത്, തുര്‍ക്കി, ടുണീഷ്യ, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ നില്‍ക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ഇവരില്‍ ഒരാള്‍ അറബിയില്‍ എന്തോ ആക്രോശിച്ച് ഇരയുടെ മൊട്ടയടിച്ച തലയില്‍ അടിച്ച ശേഷം അഞ്ചുപേരും തങ്ങളുടെ കുര്‍ദ്ദുകളായ ഇരകളെ വധിക്കുന്നു. സംഘത്തിലെ ബ്രിട്ടീഷ് ബാലനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അബു അബ്ദുള്ള അല്‍ ബ്രിട്ടാനി എന്ന 12 കാരനാണ് ഇതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നു.
സിറിയയില്‍ നിന്നും വിവാഹം കഴിക്കുകയും ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്ത ബ്രിട്ടീഷ് അറബിയുടെ മകനാണ് ഇതെന്നും പത്രങ്ങള്‍ പറയുന്നു. അമേരിക്കയുടേയോ ഫ്രാന്‍സിന്റെയോ ബ്രിട്ടന്റെയോ ജര്‍മ്മനിയുടെയോ പിന്തുണ കിട്ടിയാല്‍ പോലും ആര്‍ക്കും കുര്‍ദുകളെ രക്ഷിക്കാനാകില്ല. എല്ലാം പോയി തുലയട്ടെ എന്ന് ഒരു കുട്ടി അറബിയില്‍ പറയുന്നതും കേള്‍ക്കാനാകും. അതിന് ശേഷം ഇയാള്‍ തക്ബീര്‍ മുഴക്കുമ്പോള്‍ മറ്റുകുട്ടികള്‍ ഏറ്റു ചൊല്ലുകയും അള്ളാഹു അക്ബര്‍ എന്ന വിളിയോടെ തോക്ക് മുകളിലേക്ക് ഉയര്‍ത്തിയ ശേഷം തടവുകാര്‍ക്ക് മേല്‍ വെടി വെയ്ക്കുന്നു. മുറിവേറ്റ തലയോട് കൂടിയ ഇവരുടെ മൃതദേഹവും കാട്ടുന്നുണ്ട്.
ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ അടുത്തകാലത്തായി കുട്ടികളെ പോരാട്ടത്തിന് ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വലിയ പോരാട്ടം നടക്കുന്ന സിറിയയിലും ഇറാഖിലും വന്‍ തോതില്‍ ആള്‍നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇസഌമിക് സ്‌റ്റേറ്റ് പോരാട്ടത്തിന് ഇപ്പോള്‍ കുട്ടികളെ ഉപയോഗിക്കുകയാണ് എന്ന വാര്‍ത്തകള്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്.

LIVE NEWS - ONLINE

 • 1
  46 mins ago

  വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

 • 2
  49 mins ago

  പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

 • 3
  52 mins ago

  എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

 • 4
  55 mins ago

  കരുത്തോടെ ഇന്ത്യ

 • 5
  2 hours ago

  കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

 • 6
  19 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 7
  20 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 8
  23 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 9
  1 day ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി