Wednesday, September 19th, 2018

ഐഎസിലേക്ക് പോയവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി

കാസര്‍കോട്: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍(ഐഎസ്) ചര്‍ന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി. ഇതിന് മുന്നോടിയായി, തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ ടി അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ സ്വത്തു വിവരം ബോധ്യപ്പെടുത്താന്‍ എറണാകുളം എന്‍ഐഎ കോടതി വീട്ടില്‍ നോട്ടീസ് പതിപ്പിച്ചു. അബ്ദുല്‍ റാഷിദ് അടുത്ത മാസം 13നു കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിലുണ്ട്. സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫിസിലും ഉടുമ്പുന്തലയില്‍ അബ്ദുല്‍ റാഷിദിന്റെ മാതാപിതാക്കളും സഹോദരങ്ങളും താമസിക്കുന്ന വീട്ടിലും ഉത്തരവു പതിച്ചു. എറണാകുളത്തെ എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ബന്ധപ്പെട്ട … Continue reading "ഐഎസിലേക്ക് പോയവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി"

Published On:Jul 6, 2018 | 8:09 am

കാസര്‍കോട്: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍(ഐഎസ്) ചര്‍ന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി. ഇതിന് മുന്നോടിയായി, തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ ടി അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ സ്വത്തു വിവരം ബോധ്യപ്പെടുത്താന്‍ എറണാകുളം എന്‍ഐഎ കോടതി വീട്ടില്‍ നോട്ടീസ് പതിപ്പിച്ചു. അബ്ദുല്‍ റാഷിദ് അടുത്ത മാസം 13നു കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിലുണ്ട്. സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫിസിലും ഉടുമ്പുന്തലയില്‍ അബ്ദുല്‍ റാഷിദിന്റെ മാതാപിതാക്കളും സഹോദരങ്ങളും താമസിക്കുന്ന വീട്ടിലും ഉത്തരവു പതിച്ചു. എറണാകുളത്തെ എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥര്‍ റാഷിദിന്റെ സ്വത്തുക്കള്‍ പരിശോധിക്കണമെന്നു നിര്‍ദേശമുണ്ട്. റാഷിദിനു പിന്നാലെ അപ്രത്യക്ഷരായ മറ്റുള്ളവരുടെ സ്വത്തു വിവരങ്ങളും പരിശോധിച്ചേക്കും. ദാഇഷിലേക്ക് മലയാളികളെ എത്തിച്ചതിന്റെ മുഖ്യസൂത്രധാരനാണ് റാഷിദെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ക്രിമിനല്‍ നടപടിച്ചട്ടം 81, 82, 83 പ്രകാരമാണ് നടപടി. 2016 ജൂലൈയിലാണ് കാസര്‍കോട്ടുകാരായ 14 പേര്‍ കുടുംബാംഗങ്ങളോടൊപ്പം ദാഇഷില്‍ ചേരാന്‍ രാജ്യംവിട്ടതെന്നാണ് എന്‍ഐഎ റിപോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    4 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    6 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    7 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    10 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    11 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    12 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    13 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    15 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    15 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു