Saturday, September 22nd, 2018

ഇസ്തിരി ഇടുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

ഇരുണ്ടനിറമുള്ള തുണികള്‍ മറിച്ചിട്ട് ഇസ്തിരിയിടുക

Published On:Aug 6, 2018 | 7:56 am

* തുണിയിലെ അലങ്കാരങ്ങളുടെ മീതെ ഇസ്തിരിയിടരുത്. ബട്ടണുകളിലും സിബുകളിലും ഇസ്തിരിയിടരുത്. അതു പോലെ തന്നെ സ്വീകന്‍സ്, നേര്‍ത്ത ലേസുകള്‍ എന്നിവ ഒഴിവാക്കണം. ഇനി അഥവാ അങ്ങനെ ചെയ്യേണ്ടി വന്നാല്‍ തുണി മറിച്ചിട്ട് നേരിയ ചൂടില്‍ ഇസ്തിരിയിടുക.
* ഇരുണ്ടനിറമുള്ള തുണികള്‍ മറിച്ചിട്ട് ഇസ്തിരിയിടുക. ഇസ്തിരിയിടുമ്പോള്‍ തുണികളില്‍ വരുന്ന തിളക്കം ഒഴിവാക്കാം. ഈ തിളക്കം ഇസ്തിരിപ്പെട്ടിയുടെ ചൂടു കാരണമാണുണ്ടാവുന്നത്. മറിച്ചിട്ട് ഇസ്തിരിയിടുന്നത് തുണിയുടെ നിറം വര്‍ദ്ധിക്കാനും ഭംഗി നിലനില്‍ക്കാനും സഹായിക്കും.
* എല്ലാ ദിവസവും ഉപയോഗിക്കുന്ന തുണികള്‍ ഇസ്തിരിയിടേണ്ട ആവശ്യമില്ല. കൂടുതലായി ഇസ്തിരിയിടുന്നത് തുണിയുടെ ആയുസ്സ് കുറക്കും. ഒരു ഭാഗം മാത്രം ഇസ്തിരിയിട്ട തുണികള്‍ നല്ല വൃത്തിയായി കാണപ്പെടുന്നുവെങ്കില്‍ ഒരു കാരണവശാലും മറുഭാഗം തേക്കണ്ട.
* ഇസ്തിരിയിടുന്നതിന് കൃത്യമായ ഒരു ക്രമം ഉണ്ട്. അത് ഓരോ തുണിക്കും വ്യത്യസ്തമാണ്. എപ്പോഴും പുറത്ത് നിന്ന് അകത്തേക്ക് ഇസ്തിരിയിടുക. ഷര്‍ട്ട് ആണെങ്കില്‍ കോളറില്‍ നിന്നും തുടങ്ങുക. പിന്നീട് കയ്യിന്റെ അറ്റം തേക്കുക അങ്ങനെ ഉള്ളിലേക്ക് നീങ്ങുക. ഇത് ഇസ്തിരിയിടല്‍ എളുപ്പമാക്കി തീര്‍ക്കും.
* നീളത്തില്‍ നേരെ ഇസ്തിരിയിടണം. വളഞ്ഞു പോകാതെ ശ്രദ്ധിക്കുക. ഇസ്തിരിപ്പെട്ടി കൊണ്ടു മൃദുവായി തേക്കരുത്. ഇത് തുണിയില്‍ കൂടുതല്‍ ചുളിവ് വരുത്തും. തുണി വലിഞ്ഞു പോകാനും ഇടയാക്കും.
* വെളുത്ത വിനാഗിരിയും വെള്ളവും തുല്യമായി ചേര്‍ത്ത മിശ്രിതം കഠിനമായ ചുളിവുകളില്‍ സ്‌പ്രേ ചെയ്ത് തേച്ചാല്‍ അവ ഉടന്‍ നിവരും.

LIVE NEWS - ONLINE

  • 1
    6 mins ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 2
    25 mins ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 3
    29 mins ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

  • 4
    44 mins ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 5
    47 mins ago

    സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍

  • 6
    53 mins ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 7
    3 hours ago

    കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി

  • 8
    3 hours ago

    കുളത്തൂപ്പുഴയില്‍ വിദേശമദ്യം പിടികൂടി

  • 9
    3 hours ago

    രഞ്ജിത് ജോണ്‍സണ്‍ വധം; പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും