Friday, May 25th, 2018

ഗര്‍ഭിണികളിലെ അയേണ്‍ കുറവ് ശ്രദ്ധിക്കണം

ഗര്‍ഭം ധരിച്ചിരിക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ അയേണ്‍ കുറവ് വളരെ കൂടുതലാകുമെന്നാണ് കണ്ടെത്തല്‍

Published On:May 14, 2018 | 8:35 am

ഗര്‍ഭം ധരിച്ചിരിക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ അയേണ്‍ കുറവ് വളരെ കൂടുതലാകുമെന്നാണ് കണ്ടെത്തല്‍. കാരണം, ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത് കുഞ്ഞിലേക്ക് പോഷക ഘടകങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി അമ്മയുടെ ഹൃദയം സാധരണയിലും കൂടുതല്‍ പ്രവര്‍ത്തിക്കും. ഇതാണ് ഗര്‍ഭം ധരിച്ചിരിക്കുന്ന സ്ത്രീകളുടെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതിന് ഇടയാക്കുന്നത്. കുഞ്ഞിലേക്കും കൂടി പോഷക ഘടകങ്ങള്‍ എത്തിക്കേണ്ടതിനെ തുടര്‍ന്ന് ശരീരത്തിലെ രക്തത്തിന്റെ അളവ് വര്‍ധിക്കുന്നു. രക്തം ഇങ്ങനെ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്നത് അമ്മയുടെ ശരീരത്തിലെ ഇരുമ്പിന്റേയും, ഫോളിക് ആസിഡിന്റേയും അംശം കുറയ്ക്കുന്നു. ഈ ഉണ്ടാകുന്ന ഇരുമ്പിന്റെ കുറവ് കൂടുതല്‍ സങ്കീര്‍ണതയിലേക്ക്് നീങ്ങുന്നു. പ്രസവം സങ്കീര്‍ണമാക്കുന്നതിലേക്കാവും ഇരുമ്പിന്റെ കുറവ് കാരണമാവുക. ഇതിനായി മുന്‍കരുതലുകള്‍ എടുക്കേണം.
ശരീരത്തില്‍ അയേണ്‍ കുറവുണ്ടോ കണ്ടെത്തുക. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവാണെന്ന് ഡോക്ടര്‍ പറഞ്ഞാല്‍ മാത്രം അത് പരിഹരിക്കുന്നതിനുള്ള വഴികള്‍ തേടുക. ഇരുമ്പിന്റെ അളവ് കൂടുന്നത് അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. ഗര്‍ഭ കാലത്ത് ഭക്ഷണത്തോട് താല്‍പര്യം വളരെ കുറവായിരിക്കും. എന്നാല്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍ അത് ശരീരത്തിന് അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നും അയേണ്‍ കുറവിലേക്ക് കാരണമാവുകയും ചെയ്യുന്നു. ഗര്‍ഭകാലത്തെ അയേണ്‍ കുറവ് കുഞ്ഞിനേയും കാര്യമായി ബാധിക്കും. അതിനാല്‍ ഭക്ഷണം കഴിക്കാതിരിക്കരുത്.
അയേണ്‍ കൂടുതലായി ഉള്‍ക്കൊള്ളുന്ന ഭക്ഷണങ്ങള്‍ വലിയ അളവില്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ഇല വര്‍ഗങ്ങള്‍ കഴിക്കുക. മാംസം, നാടന്‍ കോഴി, പയറു വര്‍ഗങ്ങള്‍, പാല്‍, പാസ്ത എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചെറിയ അളവില്‍ ഡ്രൈ ഫ്രൂട്ട്സ് എന്നിവ ദിവസേന ആഹാരത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്.

LIVE NEWS - ONLINE

  • 1
    18 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 2
    28 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 3
    46 mins ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തൊടടുക്കുന്നു

  • 4
    53 mins ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 5
    58 mins ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 6
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

  • 7
    1 hour ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 8
    2 hours ago

    കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറി

  • 9
    2 hours ago

    തമിഴ്‌നാട്ടില്‍ ബന്ദ് തുടങ്ങി