Monday, September 24th, 2018

അടികരിഞ്ഞ അയേണ്‍ ബോക്‌സ് പ്രശ്‌നമാക്കേണ്ട..

എളുപ്പത്തില്‍ ഇസ്തിരിപ്പെട്ടിയില്‍ കരിഞ്ഞൊട്ടിപ്പിടിച്ചിരിക്കുന്ന ഏത് കറയേയും ഇല്ലാതാക്കാം

Published On:May 12, 2018 | 9:46 am

പലപ്പോഴും അയേണ്‍ ബോക്‌സിന്റെ അടിഭാഗം കരിഞ്ഞിരിയ്ക്കുന്നത് കാണുന്നപ്പെടാറുണ്ട്. എന്നാല്‍ ഇത് വൃത്തിയാക്കുക എങ്ങനെയെന്ന് അറിയാത്തതിനാല്‍ പലരും പുതിയത് വാങ്ങുകയാണ് ചെയ്യറ്. എന്നാല്‍ എളുപ്പത്തില്‍ ഇസ്തിരിപ്പെട്ടിയില്‍ കരിഞ്ഞൊട്ടിപ്പിടിച്ചിരിക്കുന്ന ഏത് കറയേയും ഇല്ലാതാക്കാം. അതിനായി ചില വഴികള്‍ ഇതാ.
ൂത്ത് പേസ്റ്റ് ഉപയോഗിച്ച് ഇസ്തിരിപ്പെട്ടിയില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറയെ ഇല്ലാതാക്കാം. ഇസ്തിരിപ്പെട്ടി നല്ലതു പോലെ ചൂടാക്കിയ ശേഷം ഒരു പഞ്ഞിയില്‍ അല്‍പം ടൂത്ത് പേസ്റ്റ് എടുത്ത് അതിനു മുകളില്‍ ഉരയ്ക്കാം. നിമിഷ നേരം കൊണ്ട് തന്നെ കറ ഇളകിപ്പോകുന്നത് കാണാം.
അല്‍പം വിനാഗിരി തുണിയില്‍ ഒഴിച്ച് അതുകൊണ്ട് ഇസ്തിരിപ്പെട്ടിയുടെ പുറംഭാഗം തുടയ്ക്കാം. ഇത് ഇസ്തിരിപ്പെട്ടിയില്‍ ഒട്ടിപ്പിടിച്ചിട്ടുള്ള കറയേയും കരിഞ്ഞ ഭാഗത്തേയും നീക്കി ഇസ്തിരിപ്പെട്ടി വൃത്തിയാക്കുന്നു.
മെഴുക് ഉപയോഗിച്ചും ഇത്തരത്തില്‍ ഇസ്തിരിപ്പെട്ടിയിലെ കറയെ കളയാവുന്നതാണ്. മെഴുകിന്റെ ഒരു കഷ്ണം ഒരു തുണിയില്‍ പൊതിഞ്ഞ് അത് ചൂടായ ഇസ്തിരിപ്പെട്ടിയ്ക്കു മുകളില്‍ തേച്ചാല്‍ മതി. ഇത് ഇസ്തിരിപ്പെട്ടിയില്‍ പറ്റിപ്പിടിച്ചിട്ടുള്ള കറയെ ഇല്ലാതാക്കുന്നു.
ഉപ്പ് ഉപയോഗിച്ചും ഇത് പരിഹരിക്കാം. ഒരു തുണി വിരിച്ച് അതില്‍ അല്‍പം ഉപ്പ് വിതറി ഇസ്തിരിപ്പെട്ടി അതിനു മുകളില്‍ തേയ്ക്കുക. ഇസ്തിരിപ്പെട്ടിയില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറയെ ഇല്ലാതാക്കാം.

LIVE NEWS - ONLINE

  • 1
    7 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    9 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    10 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    14 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    14 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    15 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    16 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു