Thursday, April 26th, 2018

ഐ.ആര്‍.എന്‍.എസ്.എസ്. 1ഐ വിജയകരമായി വിക്ഷേപിച്ചു

നിലവില്‍ അമേരിക്കക്കും റഷ്യക്കും യൂറോപ്പിനും ജപ്പാനുമാണ് ഈ ഉപഗ്രഹ സംവിധാനമുള്ളത്.

Published On:Apr 12, 2018 | 10:07 am

ശ്രീഹരിക്കോട്ട: ഐ.എസ്.ആര്‍.ഒയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. 1-ഐ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.04ന് ശ്രീഹരിക്കോട്ട സതീഷ്ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. എക്‌സ്എല്‍ ശ്രേണിയിലുള്ള പിഎസ്എല്‍വി സി41 റോക്കറ്റാണ് ഉപഗ്രഹത്തെ വഹിക്കുന്നത്.
‘നാവിക്’ പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്‌ഐ. തദ്ദേശീയ ഗതിനിര്‍ണയ സംവിധാനത്തിനായുള്ള ഉപഗ്രഹമാണിത്. കരയിലൂടെയും കടലിലൂടെയും ആകാശമാര്‍ഗേനയുമുള്ള ഗതാഗതത്തില്‍ സഹായിക്കുന്നതിനുള്ളതാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങള്‍. വാര്‍ത്താവിനിമയം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗിക്കാനാവും.
ഓഗസ്റ്റില്‍ വിക്ഷേപിച്ച ഐആര്‍എന്‍എസ്എസ് ഒന്ന്എച്ച് പരാജയമായിരുന്നു. ഇതിനുപകരമായാണ് ഐആര്‍എന്‍എസ്എസ് 1ഐ വിക്ഷേപിച്ചത്.

 

 

LIVE NEWS - ONLINE

  • 1
    9 hours ago

    പിണറായിലെ കൊലപാതകം: സൗമ്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 2
    10 hours ago

    കശ്മീരില്‍ മുന്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

  • 3
    11 hours ago

    കബനി നദിയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

  • 4
    14 hours ago

    ഇന്ധന വില കുറക്കണം

  • 5
    14 hours ago

    ലൈംഗികപീഡനക്കേസ്; അശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

  • 6
    15 hours ago

    ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ..

  • 7
    17 hours ago

    വയറുവേദനയും ശ്വാസതടസവും ; ആറാം ക്ലാസ്‌കാരന്‍ മരിച്ചു

  • 8
    18 hours ago

    വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നവര്‍ക്കായി….

  • 9
    18 hours ago

    ലിഗയുടെ മരണം; കൊലപാതക സംശയം ബലപ്പെടുന്നു