Thursday, June 21st, 2018

ഇര്‍മ ചുഴലി; ഫ്‌ളോറിഡയില്‍ നാല് മരണം

ശക്തമായ നാലാം കാറ്റഗറിയില്‍ പെട്ട ചുഴലിക്കാറ്റാണ് ഇര്‍മ. ശക്തമായ കാറ്റിനൊപ്പം കനത്ത മഴ പെയ്യുന്നുമുണ്ട്.

Published On:Sep 11, 2017 | 9:22 am

വാഷിംഗ്ടണ്‍: ഇര്‍മ ചുഴലിക്കാറ്റില്‍ നാല് മരണം. രണ്ട് കാറുകള്‍ അപകടങ്ങളില്‍ പെട്ടാണ് നാല് പേര്‍ മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെ ഫ്‌ളോറിഡ കീസ് ദ്വീപിലാണ് ചുഴലി ആദ്യമായി കര തൊട്ടത്. മിനുട്ടുകള്‍ക്കുള്ളില്‍ ദ്വീപ് മുഴുവന്‍ കാറ്റിന്റെ പിടിയിലമര്‍ന്നു. ദ്വീപിലെ ജനങ്ങള്‍ ഷെല്‍ട്ടറുകളില്‍ ഭയചകിതരായി കഴിയുകയാണ്.
ശക്തമായ നാലാം കാറ്റഗറിയില്‍ പെട്ട ചുഴലിക്കാറ്റാണ് ഇര്‍മ. ശക്തമായ കാറ്റിനൊപ്പം കനത്ത മഴ പെയ്യുന്നുമുണ്ട്. മയാമി നദിയില്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെ കരകവിഞ്ഞ് ഒഴുകുകയാണ്. പല സ്ഥലങ്ങളും വെള്ളത്തിലായി. വൈദ്യുതി ബന്ധങ്ങള്‍ തകര്‍ന്നതോടെ പത്ത്‌ലക്ഷം ജനങ്ങള്‍ ഇരുട്ടിലാകും. ദുരന്ത ഭീതിയില്‍ 63 ലക്ഷം ജനങ്ങളെയാണ് ഒഴിപ്പിക്കുന്നത്. കടല്‍ത്തിരകള്‍ തീരത്തേക്ക് ആഞ്ഞടിക്കുകയാണ്. നിലവധി ബോട്ടുകള്‍ കൂടിയിടിച്ച് തകര്‍ന്ന് കരയിലേക്ക് അടിച്ചു കയറിയിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണ് ഒട്ടേറെ വാഹനങ്ങള്‍ തകര്‍ന്നു.
ഇര്‍മ നാശം വിതച്ച ദുരിതമേഖലയിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കരാക്കസ്, ഹവാന, ജോര്‍ജ് ടൗണ്‍, പോര്‍ട് ഓഫ് സ്‌പെയ്ന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യക്കാരെ പൂര്‍ണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. അമേരിക്കന്‍ തീരത്ത് ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

 

 

LIVE NEWS - ONLINE

  • 1
    8 hours ago

    കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

  • 2
    9 hours ago

    ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

  • 3
    10 hours ago

    കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

  • 4
    12 hours ago

    കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

  • 5
    13 hours ago

    മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

  • 6
    14 hours ago

    ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

  • 7
    16 hours ago

    കാസര്‍കോട് പുലി കെണിയില്‍ വീണു

  • 8
    16 hours ago

    പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

  • 9
    17 hours ago

    പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍