Thursday, July 18th, 2019

സൈനുദ്ദീന്‍ വധം; പ്രതികള്‍ക്ക് തടവും പിഴയും

        കൊച്ചി: ഇരിട്ടി വിളക്കോടിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ സൈനുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് തടവും പിഴയും. സി.പി.എം. പ്രവര്‍ത്തകരും കേസില്‍ ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളുമായ വിളക്കോട് ഊവപ്പള്ളിയിലെ നെല്ലിക്കാട്ട് വീട്ടില്‍ നിജില്‍ (25), കുഞ്ഞിപ്പറമ്പില്‍ കെ.പി. ബിജു (34), പുതിയ പുരയ്ക്കല്‍ പി.പി. റിയാസ് (25), ഇരിട്ടി പയഞ്ചേരി വാഴക്കാടന്‍ വിനീഷ് (32), പാനോലില്‍ സുമേഷ് (29), ഒമ്പതാം പ്രതി പുത്തന്‍പുരയ്ക്കല്‍ ബഷീര്‍ (45)എന്നിവരെയാണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി പി.ശശിധരന്‍ … Continue reading "സൈനുദ്ദീന്‍ വധം; പ്രതികള്‍ക്ക് തടവും പിഴയും"

Published On:Mar 26, 2014 | 12:12 pm

Sainudeen Murder Image full

 

 

 

 

കൊച്ചി: ഇരിട്ടി വിളക്കോടിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ സൈനുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് തടവും പിഴയും. സി.പി.എം. പ്രവര്‍ത്തകരും കേസില്‍ ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളുമായ വിളക്കോട് ഊവപ്പള്ളിയിലെ നെല്ലിക്കാട്ട് വീട്ടില്‍ നിജില്‍ (25), കുഞ്ഞിപ്പറമ്പില്‍ കെ.പി. ബിജു (34), പുതിയ പുരയ്ക്കല്‍ പി.പി. റിയാസ് (25), ഇരിട്ടി പയഞ്ചേരി വാഴക്കാടന്‍ വിനീഷ് (32), പാനോലില്‍ സുമേഷ് (29), ഒമ്പതാം പ്രതി പുത്തന്‍പുരയ്ക്കല്‍ ബഷീര്‍ (45)എന്നിവരെയാണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി പി.ശശിധരന്‍ ജീവപര്യന്തം തടവിനും 50,000 രൂപ വീതം പിഴയൊടുക്കാനും ശിക്ഷിച്ചത്. സി.പി.എം പ്രാദേശിക ഭാരവാഹികളായ കാക്കയങ്ങാട് നാരായണന്‍, വിളകോട് പൈതലില്‍ ഭാസ്‌കരന്‍, പ്രവര്‍ത്തകരായ തച്ചോളി കെ.മോഹനന്‍, പടിഞ്ഞാറേകണ്ടി മനോഹരന്‍, പാറക്കണ്ടം കുഞ്ഞുമ്മല്‍ കെ.നാസര്‍ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടിരുന്നു.
2008 ജൂണ്‍ 23 നാണ് കേസിനാസ്പദമായ സംഭവം. എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന വിളക്കോട് പാറക്കണ്ടത്തിലെ ഷിഹാബ് മന്‍സിലില്‍ കുനിയില്‍ സൈനുദ്ദീനെ (26) രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വെട്ടികൊലപ്പെടുത്തിയെന്നാണ് പ്രതികള്‍ക്കെതിരായ കേസ്. ഇരിട്ടി കാക്കയങ്ങാട് ടൗണില്‍ വെച്ചാണ് സലില ചിക്കന്‍ സെന്ററില്‍ ജോലി നോക്കിയിരുന്ന സൈനുദ്ദീന്‍ കൊല്ലപ്പെട്ടത്. കൊലപാതകകാരണം വ്യക്തിവൈരാഗ്യമല്ലെന്നും എന്‍ഡിഎഫ്-സിപിഎം രാഷ്ട്രീയ വൈരാഗ്യമാണെന്നും കോടതി കണ്ടെത്തിയിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    18 mins ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 2
    25 mins ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 3
    42 mins ago

    കര്‍ണടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 4
    1 hour ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 5
    2 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 6
    2 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 7
    2 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി

  • 8
    3 hours ago

    ഫേസ് ആപ്പില്‍ താരതരംഗം

  • 9
    3 hours ago

    ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം