Friday, July 19th, 2019

ഇറാഖില്‍ കുടുങ്ങിപ്പോയ എല്ലാവരെയും നാട്ടിലെത്തിക്കണം

        ഇറാഖില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തികച്ചും ആശങ്കാജനകമായ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വംശവൈരത്തിന്റെ നാട്ടില്‍ കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തെറിഞ്ഞും തങ്ങള്‍ക്കിഷ്ടപ്പെടാത്തവരെയെല്ലാം നിഷ്‌കരുണം കൊന്നൊടുക്കിയും വിജയഭേരിമുഴക്കുന്ന വിമതരുടെ മുന്നില്‍ എല്ലാ സമാധാനശ്രമങ്ങളും പാഴാവുന്ന കാഴ്ചകള്‍ക്കാണ് കടന്നുപോയ മണിക്കൂറുകള്‍ സാക്ഷ്യം വഹിച്ചത്. ഇറാഖില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാര്‍ ഒരു പോറലുമേല്‍ക്കാതെ നാട്ടില്‍ തിരിച്ചെത്തണമേയെന്ന പ്രാര്‍ത്ഥനയാണ് എങ്ങുമുയരുന്നത്. ഇറാഖിലെ തിക്രിതില്‍ 46 മലയാളി നഴ്‌സുമാര്‍ കുടുങ്ങിയിട്ട് മൂന്നാഴ്ചയോളമായി. അന്നു മുതല്‍ ഉന്നതതലങ്ങളില്‍ മോചന ചര്‍ച്ച … Continue reading "ഇറാഖില്‍ കുടുങ്ങിപ്പോയ എല്ലാവരെയും നാട്ടിലെത്തിക്കണം"

Published On:Jul 4, 2014 | 1:37 pm

War full

 

 

 

 
ഇറാഖില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തികച്ചും ആശങ്കാജനകമായ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വംശവൈരത്തിന്റെ നാട്ടില്‍ കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തെറിഞ്ഞും തങ്ങള്‍ക്കിഷ്ടപ്പെടാത്തവരെയെല്ലാം നിഷ്‌കരുണം കൊന്നൊടുക്കിയും വിജയഭേരിമുഴക്കുന്ന വിമതരുടെ മുന്നില്‍ എല്ലാ സമാധാനശ്രമങ്ങളും പാഴാവുന്ന കാഴ്ചകള്‍ക്കാണ് കടന്നുപോയ മണിക്കൂറുകള്‍ സാക്ഷ്യം വഹിച്ചത്. ഇറാഖില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാര്‍ ഒരു പോറലുമേല്‍ക്കാതെ നാട്ടില്‍ തിരിച്ചെത്തണമേയെന്ന പ്രാര്‍ത്ഥനയാണ് എങ്ങുമുയരുന്നത്.
ഇറാഖിലെ തിക്രിതില്‍ 46 മലയാളി നഴ്‌സുമാര്‍ കുടുങ്ങിയിട്ട് മൂന്നാഴ്ചയോളമായി. അന്നു മുതല്‍ ഉന്നതതലങ്ങളില്‍ മോചന ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും തീവ്രവാദികളുടെ പിടിയില്‍ നിന്നും ഇനിയും മലയാളി നഴ്‌സുമാരെ മോചിപ്പിക്കാന്‍ സാധിച്ചില്ലെന്നത് അങ്ങേയറ്റം വേദനാജനകമാണ് നഴ്‌സുമാരെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചുവരുന്ന എല്ലാ നടപടികളും പാളുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ബംഗ്ലാദേശ് ഉള്‍പ്പെടെ ഒട്ടുമിക്ക രാജ്യങ്ങളും അവരുടെ പൗരന്മാരെ രക്ഷിക്കാന്‍ അതീവ ജാഗ്രത കാണിച്ചതും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. തങ്ങളെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കണമെന്ന അപേക്ഷയുമായി നഴ്‌സുമാരും അവരുടെ കുടുംബാംഗങ്ങളും മുട്ടാത്ത വാതിലുകളില്ല. എന്നിട്ടും കാത്തിരിപ്പിന് ഫലമില്ലെന്ന അനുഭവങ്ങളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. നഴ്‌സുമാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നാഴികയ്ക്ക് നാല്പത്‌വട്ടം പറയുന്നുണ്ടെങ്കിലും നീക്കങ്ങള്‍ ലക്ഷ്യസ്ഥാനം കാണുന്നില്ലെന്നു തന്നെയാണ് ഇതേവരെയുള്ള അനുഭവങ്ങള്‍.
ഇറാഖിലെ വംശവൈരത്തിന് കാലമേറെ പഴക്കമുണ്ട്. ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ ഒരു കാലത്ത് പലതുകൊണ്ടും സവിശേഷതനിലനിര്‍ത്തിയിരുന്ന ഇറാഖിലെ ഓരോ നദികള്‍ക്കും ഇന്ന് പറയാനുള്ളത് ചോരപ്പുഴയുടെ കഥകള്‍മാത്രം. യാതൊരു തത്വദീക്ഷയില്ലാതെയും കണ്ണില്‍ ചോരയില്ലാതെയുമാണ് ഒരേ രാജ്യക്കാര്‍ തമ്മില്‍ പോരാടിക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി ഇറാഖിന്റെ സൈ്വര്യജീവിതം നഷ്ടപ്പെട്ടിട്ട്. പ്രവിശ്യകളില്‍ നിന്ന് പ്രവിശ്യകളിലേക്ക് നീളുന്ന ആഭ്യന്തര യുദ്ധത്തില്‍ കുഞ്ഞുങ്ങളടക്കമുള്ളവരാണ് തീവ്രവാദികളുടെ അക്രമത്തിനിരയായിക്കൊണ്ടിരിക്കുന്നത്. എല്ലാം തകര്‍ത്തെറിഞ്ഞ് ഇറാഖിന്റെ സാമ്പത്തീകനിലയെപ്പോലും പ്രതിസന്ധിയിലാക്കി കലാപം എല്ലാ നിയന്ത്രണരേഖകളും ലംഘിച്ചിട്ടും കലാപം അവസാനിപ്പിക്കാനും ഇറാഖിനെ സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും ആരും ഇടപെടാത്തതും സമാധാന നീക്കമില്ലാത്തതും ലോകത്താകമാനം കടുത്ത ആശങ്കകളാണ് സൃഷ്ടിച്ചിട്ടുള്ളത്. തിക്രിതില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ നഴ്‌സുമാരെ രക്ഷിക്കാന്‍ സമയ മേറെ ലഭിച്ചിട്ടും ഈ അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയില്ലെന്ന ആരോപണവും ശക്തമാണ് കാര്യങ്ങള്‍ കൈവിടുമെന്ന ഘട്ടത്തില്‍ മാത്രമാണ് ഇടപെടല്‍ ശക്തമാക്കിയതെന്ന ആരോപണത്തിലും കഴമ്പില്ലാതില്ല.
തിക്രിതില്‍ കലാപം ആരംഭിച്ചയുടന്‍ ആയുധധാരികളായ സൈനീകര്‍ എല്ലാ തയ്യാറെടുപ്പുകളോടും കൂടി ആശുപത്രിക്ക് ചുറ്റും നില്‍ക്കുകയാണെന്ന് നഴ്‌സുമാര്‍ നേരത്തെ റെഡ്ക്രസന്റ് പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. അന്ന്മുതല്‍ തന്നെ ഈ പ്രശ്‌നത്തെ ഗൗരവമായി കണ്ടിരുന്നെങ്കില്‍ ഇന്നത്തെ ദുര്‍ഗതിവരില്ലായിരുന്നു.
എന്തായാലും ഇറാഖില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരെ മോചിപ്പിക്കാന്‍ ഫലപ്രദമായ നടപടികളുണ്ടായേമതിയാവൂ. അവര്‍ സുരക്ഷിതരാണെന്ന് പറയുന്നതിന് പകരം നഴ്‌സുമാരെ നാട്ടിലെത്തിക്കുകയാണ് വേണ്ടത്. നഴ്‌സുമാര്‍ ഇപ്പോള്‍ മൊസൂളിലുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. അവിടെ നിന്നും അവരെ ഇന്ത്യയിലെത്തിക്കുകയാണ് ഉടന്‍ ചെയ്യേണ്ടത്. അതിനായി എന്തുമാര്‍ഗ്ഗവും കേന്ദ്രസര്‍ക്കാറിന് സ്വീകരിക്കാം. അന്താരാഷ്ട്രതലത്തിലുള്ള സമാധാന സംഘടനകളുടെയും വിവിധ ഏജന്‍സികളുടെയും അറബ് മേഖലയിലെ രാജ്യങ്ങളുടെയും സഹായം തേടാം.
നഴ്‌സുമാരെ മാത്രമല്ല, ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമര്‍ന്ന ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ ഇന്ത്യക്കാരെയും മലയാളികളെയും നാട്ടില്‍ തിരിച്ചെത്തിക്കണം. ബാഗ്ദാദ്, കുര്‍ബല, നജഫ്, ബസ്‌റ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടി കലാപം വ്യാപിച്ചാല്‍ സ്ഥിതിഗതികള്‍ കൈവിടും. മറ്റ് മേഖലകളില്‍ ജോലിയെടുക്കുന്ന മലയാളികളുള്‍പ്പെടെയുള്ള ചിലര്‍ ഇതിനകം ഇന്ത്യയിലെത്തിയിട്ടുണ്ടെങ്കിലും 600ലേറെ പേര്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

 • 1
  2 hours ago

  കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 • 2
  4 hours ago

  മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

 • 3
  6 hours ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 4
  7 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 5
  10 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 6
  10 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 7
  10 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 8
  11 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

 • 9
  11 hours ago

  ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം