Tuesday, October 16th, 2018

പ്രകോപന പരാമര്‍ശം; ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്‍

ഇനി ഇതുണ്ടാവരുത്.

Published On:Oct 6, 2018 | 9:18 am

ടെഹ്‌റാന്‍: ഇറാന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഇസ്രായേലി പ്രസിഡന്റ് റുവേന്‍ റിവിലിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. തങ്ങളുടെ രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ഇസ്രായേലി പ്രസിഡന്റ് നടത്തുന്നതെന്നും ആലോചനകളില്ലാത്ത ഇത്തരം പരാമര്‍ശങ്ങള്‍ ഇനി നടത്തരുതെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് ബഹ്‌റാം ഖ്വസേമി പറഞ്ഞു.
ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ നടത്തുന്ന ഇത്തരം നീചവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ അവരുടെ രാജ്യത്തിന് നാണക്കേടാണെന്നും ഇറാന്റെ സംസ്‌കാരത്തെ തന്നെ അധിഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ഇസ്രായേലി പ്രസിഡന്റ് നടത്തിയതെന്നും കുറ്റപ്പെടുത്തി. ഇനി ഇതുണ്ടാവരുതെന്നു ഖ്വസേമി മുന്നറിയിപ്പ് നല്‍കി.
അമേരിക്ക ഇറാന് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നായിരുന്നു ഇസ്രായേലിപ്രസിഡന്റ് കഴിഞ്ഞ ദിവസം ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനോട് ആഹ്വാനം ചെയ്തത്. ലോകത്തിന്റെ നിലനില്‍പിനു തന്നെ ഇത്തരം ഉപരോധങ്ങള്‍ നല്ലതാണെന്നുള്ള റിവിലിന്റെ പരാമര്‍ശങ്ങളും ഇറാനെ ചൊടിപ്പിച്ചു.

LIVE NEWS - ONLINE

  • 1
    1 hour ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 2
    3 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 3
    5 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 4
    5 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 5
    5 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 6
    8 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 7
    9 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 8
    9 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു

  • 9
    9 hours ago

    കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ നടപടി വേണം