Monday, September 24th, 2018

ഇറാന്‍ ജയിലില്‍ നിന്നും മോചിതരാക്കപ്പെട്ട മലയാളികള്‍ നാട്ടിലേക്ക്

    മലപ്പുറം: ഇറാന്‍ ജയിലില്‍ നിന്നും മോചിതരാക്കപ്പെട്ട മലപ്പുറം സ്വദേശികള്‍ ഇന്ന് തിരിച്ചെത്തും. താനൂര്‍ ഓസാന്‍കടപ്പുറത്തെ കുട്ട്യാമുവിന്റെ പുരക്കല്‍ കോയ, ചക്കാച്ചിന്റെ പുരക്കല്‍ മുഹമ്മദ് കാസിം, പരപ്പനങ്ങാടി വളപ്പില്‍ അബ്ദുല്ലക്കോയ എന്നിവരാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. സൗദിയില്‍ മത്സ്യബന്ധനത്തിനിടെ നാവികാതിര്‍ത്തി ലംഘിച്ചതിന്റെ പേരിലാണ് ഇവര്‍ ഇറാന്‍ ജയിലിലായത്. ജയിലിലെ ദുരിത ജീവിതത്തിനൊടുവില്‍ മോചിതരായ ഇവര്‍ ഇന്നലെ മുംബൈയിലിറങ്ങി. ഇന്ന് ഉച്ചയ്ക്ക് 1.30നുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലെത്തും. സംസ്ഥാന സര്‍ക്കാര്‍ വിദേശ കാര്യ വകുപ്പില്‍ നടത്തിയ സമ്മര്‍ദത്തെ … Continue reading "ഇറാന്‍ ജയിലില്‍ നിന്നും മോചിതരാക്കപ്പെട്ട മലയാളികള്‍ നാട്ടിലേക്ക്"

Published On:Sep 18, 2013 | 10:36 am

Iran Air

 

 

മലപ്പുറം: ഇറാന്‍ ജയിലില്‍ നിന്നും മോചിതരാക്കപ്പെട്ട മലപ്പുറം സ്വദേശികള്‍ ഇന്ന് തിരിച്ചെത്തും. താനൂര്‍ ഓസാന്‍കടപ്പുറത്തെ കുട്ട്യാമുവിന്റെ പുരക്കല്‍ കോയ, ചക്കാച്ചിന്റെ പുരക്കല്‍ മുഹമ്മദ് കാസിം, പരപ്പനങ്ങാടി വളപ്പില്‍ അബ്ദുല്ലക്കോയ എന്നിവരാണ് നാട്ടില്‍ തിരിച്ചെത്തുന്നത്.
സൗദിയില്‍ മത്സ്യബന്ധനത്തിനിടെ നാവികാതിര്‍ത്തി ലംഘിച്ചതിന്റെ പേരിലാണ് ഇവര്‍ ഇറാന്‍ ജയിലിലായത്. ജയിലിലെ ദുരിത ജീവിതത്തിനൊടുവില്‍ മോചിതരായ ഇവര്‍ ഇന്നലെ മുംബൈയിലിറങ്ങി. ഇന്ന് ഉച്ചയ്ക്ക് 1.30നുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലെത്തും. സംസ്ഥാന സര്‍ക്കാര്‍ വിദേശ കാര്യ വകുപ്പില്‍ നടത്തിയ സമ്മര്‍ദത്തെ തുടര്‍ന്നുള്ള നയതന്ത്രതല നീക്കത്തിനൊടുവിലാണ് ജയില്‍മോചനത്തിന് വഴിയൊരുങ്ങിയത്.
ഡിസംബര്‍ 16ന് സൗദിയിലെ അല്‍ ജുബൈല്‍ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ലോഞ്ച് ഇറാന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് തൊഴിലാളികള്‍ പിടിയിലാവുകയായിരുന്നു. ഇവരോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലുള്ള 19 പേരും ഇറാനില്‍ തടവുകാരായി പിടിക്കപ്പെട്ടിരുന്നു.

LIVE NEWS - ONLINE

  • 1
    58 mins ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    1 hour ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    2 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    3 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    3 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    3 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    4 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    4 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    6 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി