Thursday, July 18th, 2019

ഇറാനുമായുള്ള ബന്ധം ഇന്ത്യ പുനഃപരിശോധിക്കണം: നിക്കി ഹാലി

ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ എണ്ണ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യം.

Published On:Jun 29, 2018 | 10:05 am

ന്യൂഡല്‍ഹി: ഇറാനുമായുള്ള ബന്ധം ഇന്ത്യ പുനഃപരിശോധിക്കണമെന്ന് യു.എന്നിന്റെ യു.എസ് അംബാസിഡന്‍ നിക്കി ഹാലി. ത്രിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ നിക്കിഹാലി എന്‍.ഡി.ടി.വിയോട് സംസാരിക്കുകയായിരുന്നു.
ആരോടൊപ്പമാണ് വ്യാപാരം നടത്തേണ്ടതെന്ന് നാമെല്ലാവരും ചിന്തിക്കണം. ഈ രാജ്യവുമായി വ്യാപാരബന്ധം തുടരേണ്ടതുണ്ടോ എന്ന് ഇന്ത്യ തീരുമാനിക്കേണ്ടതാണ്. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ ചര്‍ച്ചകള്‍ നടത്തിയത്. അതൊരു ക്രിയാത്മക ചര്‍ച്ചയായിരുന്നുവെന്നും നിക്കിഹാലി വ്യക്തമാക്കി.
യു.എസ്. ഇറാനുമേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയതിനു പിറകെയാണ് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യയെ സമ്മര്‍ദം ചെലുത്തുന്നത്. ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ എണ്ണ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യം. രാജ്യം പിന്തുടരുന്നത് യു.എന്നിന്റെ നിലപാടാണെന്നും യു.എസ് അടിച്ചേല്‍പ്പിക്കുന്ന വിലക്കുകളല്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

  • 2
    4 hours ago

    കൊച്ചിയില്‍ വീണ്ടും തീപിടുത്തം

  • 3
    5 hours ago

    ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

  • 4
    6 hours ago

    കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

  • 5
    8 hours ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 6
    8 hours ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 7
    9 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 8
    9 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 9
    9 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം