Saturday, January 19th, 2019

ഇറാന്‍ ഉപരോധം കടുപ്പമേറിയത്: യുഎസ്

ഇന്ത്യ അടക്കം എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരാമെന്ന് അമേരിക്ക അറിയിച്ചിരുന്നു.

Published On:Nov 3, 2018 | 9:23 am

വാഷിംഗ്ടണ്‍: ഇറാനുമേല്‍ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം ഈ മാസം അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും. ഇറാന്റെ ഊര്‍ജം, കയറ്റുമതി, ബാങ്കിംഗ് തുടങ്ങി എല്ലാ മേഖലകളേയും ഉപരോധം ബാധിക്കും. ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയതാകുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
2015ലെ ആണവ കരാറിന്റെ ഭാഗമായി പിന്‍വലിച്ച എല്ലാ ഉപരോധങ്ങളും അമേരിക്ക പുനസ്ഥാപിക്കും. അമേരിക്കയുടെ നീക്കത്തിന് ഇറാന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഉപരോധങ്ങള്‍ക്ക് രാജ്യത്തെ തകര്‍ക്കാനാകില്ലെന്നാണ് ഇറാന്റെ പ്രതികരണം.
ഇതിനിടെ, ഇന്ത്യ അടക്കം എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരാമെന്ന് അമേരിക്ക അറിയിച്ചിരുന്നു. എണ്ണ വാങ്ങുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്ന നിബന്ധനയില്‍ നിന്ന് താത്കാലികമായി ഒഴിവ് അനുവദിക്കാന്‍ യുഎസ് തീരുമാനിക്കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    17 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    3 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    4 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    4 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    4 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    5 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    6 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    7 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്